
അങ്കമാലി: എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് വൈദികരും പൊലീസുകാരും തമ്മില്‍ വീണ്ടും സംഘര്‍ഷം. പ്രതിഷേധം തുടരുന്നതിനിടയില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളും വരെയായി. ഇന്നലെ പ്രാര്‍ത്ഥനാസമരം നടത്തിയ വൈദികരെ ബലംപ്രയോഗിച്ച് നീക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്.
എറണാകുളം-അങ്കമാലി അതിരൂപതയില്‍ വിമത വിഭാഗത്തിന്റെ പ്രശ്നങ്ങള്‍ ഏതാനുദിവസങ്ങളായി തുടരുന്നുണ്ട്. ഇന്ന് രാവിലെ സമരം ചെയ്യുന്ന വൈദികര്‍ക്ക് പിന്തുണയുമായി വിശ്വാസികള്‍ രംഗത്ത് വരികയായിരുന്നു. ഇവര്‍ ബിഷപ്പ് ഹൗസിന്റെ കവാടം തള്ളിത്തുറക്കാന്‍ ശ്രമിച്ചത് പോലീസ് തടഞ്ഞതോടെയാണ് പ്രദേശത്ത് വീണ്ടും സംഘര്‍ഷമുണ്ടായത്. ബിഷപ്പ് ഹൗസിലേക്ക് കടക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം പോലീസ് തള്ളി. ഇതോടെ വിശ്വാസികള്‍ പ്രതിരോധം മറികടന്ന് തള്ളിക്കയറാന്‍ ശ്രമിക്കുകയായിരുന്നു.
ബിഷപ്പ് ഹൗസിന്റെ ഗേറ്റ് വിശ്വാസികള്‍ പൊളിക്കുകയും പോലീസിനെ തള്ളിമാറ്റാന്‍ ശ്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. എന്നാല്‍ സംയമനം പാലിച്ച് പോലീസ് വിശ്വാസികളെ അകത്തേക്ക് കടത്തിവിടാതെ തടഞ്ഞു നിര്‍ത്തിയിരിക്കുകയാണ്. തഹസില്‍ദാര്‍ ഉടന്‍ പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയേക്കും. ഈ ആഴ്ച്ച തന്നെ പ്രതിഷേധക്കാരെ കാണുമെന്ന് കളക്ടറും അറിയിച്ചിട്ടുണ്ട്.
ബസിലിക്ക പള്ളിക്ക് മുന്പില് പുലര്‍ച്ചെ മുതല്‍ തുടങ്ങിയ പ്രതിഷേധം ഇടയ്ക്ക് തണുത്തെങ്കിലും റോഡ് തടഞ്ഞുള്ള പ്രതിഷേധം അനുവദിക്കില്ലെന്ന് പറഞ്ഞതോടെ പൊലീസിനെതിരെ വിശ്വാസികള്‍ വീണ്ടും പ്രതിഷേധിക്കുകയായിരുന്നു. വൈദികരുള്‍പ്പെടെയുള്ള വിമത വിഭാഗമാണ് പ്രതിഷേധിക്കുന്നത്. രാത്രി വൈദികരെ പോലീസ് നീക്കിയ നടപടിയില്‍ മര്‍ദ്ദനമേറ്റതായും പോലീസിനെതിരേ ആരോപണം ഉയര്‍ന്നിട്ടുണ്ട്്. ഉറങ്ങിയ വൈദികരെ കുത്തിയെഴുന്നേല്‍പ്പിച്ച് വസ്ത്രം പോലും മാറാന്‍ അനുവദിക്കാതെ കൊണ്ടുവന്നതായും, പ്രായമായ വൈദികര്‍ക്ക് വരെ മര്‍ദ്ദനമേറ്റെന്നും വസ്ത്രം മാറാന്‍ ശ്രമിച്ചവരുടെ വീഡിയോ എടുത്തതായുമാണ് വൈദികര്‍ ആരോപിക്കുന്നത്.






