
പി വി അൻവറിനെ തൃണമൂൽ കോൺഗ്രസിന്റെ സ്റ്റേറ്റ് കോഡിനേറ്ററായി നിയമിച്ച മമത ബാനർജി കേരളത്തെക്കാൾ ലക്ഷ്യമിടുന്നത് ബംഗാളിലെ വോട്ടു ബാങ്ക് ഉറപ്പിച്ചു നിറുത്താൻ. കേരളത്തിൽ പോലും ന്യൂനപക്ഷ നേതാക്കൾ തൃണമൂലിലേക്ക് എത്തുന്നുവെന്ന് ബംഗാളിലെ യോഗങ്ങളിൽ മമത ചൂണ്ടിക്കാട്ടും. മൊഹുവ മൊയിത്രയിലൂടെ മുസ്ലിംലീഗ് നേതൃത്വത്തെ സ്വാധീനിച്ച് അൻവറിന് തന്നെ സീറ്റ് വാങ്ങി നൽകാനുള്ള നീക്കം പാർട്ടി നടത്തിയേക്കും.
പിവി അൻവറിനെ തൃണമൂൽ കോൺഗ്രസിലേക്ക് പാർട്ടിയിൽ രണ്ടാമനായ അഭിഷേക് ബാനർജിയാണ് ക്ഷണിച്ചത്. മമത ബാനർജിയുമായി പ്രത്യേ കൂടിക്കാഴ്ച ഉണ്ടായില്ല. പശ്ചിമ ബംഗാളിനപ്പുറം വളരുന്നതിനുള്ള തൃണമൂൽ കോൺഗ്രസിന്റെ ലക്ഷ്യം ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് ചിലപ്പോഴെങ്കിലും ഫലം കണ്ടത്.
മമത ഗോവയിൽ വലിയ നീക്കങ്ങൾ നടതതിയെങ്കിലും പാളി. യുപിയിൽ അഖിലേഷ് യാദവ് മമതയുടെ പാർട്ടിക്ക് ഒരു സീറ്റ് നല്കാൻ തയ്യാറായി. കേരളത്തിൽ പി.വി അൻവറിനെ കോഡിനേറ്റർ ആക്കുമ്പോൾ നിയമസഭയിൽ പാർട്ടിക്ക് ഒരാളെയെങ്കിലും കിട്ടുക എന്നതാണ് പരമാവധി ലക്ഷ്യം.






