
47ാമത് അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ്ട്രംപ് നാളെ സത്യപ്രതിജ്ഞ ചെയ്യും. ഇന്ത്യന്‍ സമയം രാത്രി പത്തരയോടെ വാഷിങ്ടണ്ണിലെ യു എസ് ക്യാപിറ്റോളിലാണ് ചടങ്ങുകള്‍ ആരംഭിക്കുക. ഇത് രണ്ടാം വട്ടമാണ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്.
അമേരിക്കയില്‍ അതിശൈത്യകാലാവസ്ഥ ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് യുഎസ് ക്യാപിറ്റോളിലെ റോട്ടന്‍ഡ ഹാളിലാകും സത്യപ്രതിജ്ഞ നടക്കുക. യു എസ് ക്യാപിറ്റോളിലെ മകുടത്തിനു താഴെയുള്ള ഹാളാണ് റോട്ടന്‍ഡ.മൈനസ് 11 ഡിഗ്രി സെല്‍ഷ്യല്‍സ് വരെ താപനില താഴുമെന്നതിനാലാണ് ചടങ്ങുകള്‍ ഹാളിനകത്ത് നടത്തുന്നത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപും വൈസ് പ്രസിഡന്റായി ജെ ഡി വാന്‍സും സത്യപ്രതിജ്ഞ ചെയ്യും. ഇന്ത്യന്‍ സമയം നാളെ രാത്രി പത്തരയോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുക.1985-ല്‍ റൊണാള്‍ഡ് റീഗനാണ് ഏറ്റവുമൊടുവില്‍ ഹാളിനകത്ത് സത്യപ്രതിജ്ഞ ചെയ്തത്.
മൈനസ് ഏഴു ഡിഗ്രിയായിരുന്നു അന്ന് താപനില.
സത്യപ്രതിജ്ഞയ്ക്കുശേഷം സെനറ്റ് ചേംബറിനടുത്തുള്ള പ്രസിഡന്റിന്റെ മുറിയിലെത്തി ട്രംപ് രേഖകളില്‍ ഒപ്പുവയ്ക്കും. തുടര്‍ന്ന് സംഗീതാവതരണവും ഉദ്ഘാടന പരേഡും ഔദ്യോഗിക സല്‍ക്കാര ചടങ്ങുകളും നടക്കും. ക്യാപിറ്റല്‍ വണ്‍ അറീനയിലാണ് പരേഡ്. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി യു എസ് സൈന്യത്തിന്റെ അര്ലിങ്ടന് ദേശീയ സെമിത്തേരിയില്‍ ട്രംപ് ഇന്ന് ആദരമര്‍പ്പിക്കും.






