
തിരുവനന്തപുരം: സമാധി വിവാദത്തില്‍ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപന് ഹൃദയവാല്‍വില്‍ രണ്ട് ബ്ളോക്കുകള്‍ ഉണ്ടായിരുന്നതായും പ്രമേഹം ബാധിച്ച് കാലുകളില്‍ മുറിവുണ്ടായിരുന്നതായും പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. അതേസമയം ഈ അസഖങ്ങള് മരണകാരണമായോ എന്നറിയാന്‍ ആന്തരീക പരിശോധനാഫലം ലഭിക്കണം.
രാസ പരിശോധനാഫലം ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുകയുളളൂ. ശ്വാസകോശത്തില്‍ എന്തെങ്കിലും കടന്നിട്ടുണ്ടോ എന്നറിയാനുള്ള രാസ പരിശോധന ഫലം, ഫോറന്‍സിക് സയന്‍സ് ലാബ് ടെസ്റ്റ് ഫലം, ആന്തരിക അവയവങ്ങള്‍ക്ക് മുറിവോ മറ്റോ ഉണ്ടോ എന്നറിയാന്‍ ഫിസ്റ്റോ പത്തോളജിക്കല്‍ ഫലം എന്നിവയാണ് ഇനി ലഭിക്കേണ്ടത്.
മരണകാരണം അറിയാന്‍ രാസ പരിശോധനാഫലം കാത്ത് പൊലീസ്. പരിശോധനാ ഫലം വേഗത്തില്‍ ലഭിക്കാന്‍ പൊലീസ് നടപടി തുടങ്ങി. ഇതിനായി കെമിക്കല്‍ എക്സാമിനേഷന് ലബോറട്ടറി അധികൃതര്‍ക്ക് കത്ത് നല്‍കും. സ്വാഭാവികമരണമാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായെങ്കിലും രാസപരിശോധന ഫലം പുറത്തുവന്നാല്‍ മാത്രമെ ദുരൂഹത ഒഴിയുകയുള്ളൂ. പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് ഗോപന്റെ ശരീരത്തില്‍ മുറിവുകളോ മറ്റ് അസ്വാഭാവികതകളോ ഇല്ല
കുടുംബാംഗങ്ങളുടെ മൊഴി അടക്കമുള്ള തുടര്‍നടപടികള്‍ പരിശോധഫലം ലഭിച്ചതിനുശേഷം പൊലീസ് തീരുമാനിക്കും. ജനുവരി 16-ാം തിയതിയാണ് കല്ലറയുടെ സ്ലാബ് മാറ്റി ഗോപന്റെ മൃതദേഹം പുറത്തെടുത്തത്. ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. നെഞ്ച് വരെ പൂജാദ്രവ്യങ്ങള്‍ മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. നെയ്യാറ്റിന്‍കരയില്‍ പിതാവ് സമാധിയായെന്ന് മക്കള്‍ പോസ്റ്റര്‍ പതിക്കുകയും അടക്കം ചെയ്യുകയും ചെയ്തതോടെയാണ് ഗോപന്റെ മരണം ചര്‍ച്ചയായത്.
പുറത്തെടുത്ത ഗോപന്റെ മൃതശരീരം സംസ്കരിച്ചിരുന്നു. പൊളിച്ച സമാധി തറയ്ക്ക് പകരം പുതിയ സമാധിത്തറ കുടുംബം ഒരുക്കിയിരുന്നു. ചടങ്ങില്‍ സന്യാസിമാരുള്‍പ്പടെ പങ്കെടുത്തു. സമാധിത്തറ തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്ന് ?ഗോപന്റെ മകന് സനന്ദന്‍ അറിയിച്ചു.






