
തിരുവനന്തപുരം: കൊവിഡ് കാലത്ത് ജനം അനുഭവിച്ച ദുരിതം വിറ്റ് കാശാക്കാന്‍ ശ്രമിച്ച സര്‍ക്കാരാണ് ഇതെന്നും അതില്‍ ഒന്നാം പ്രതി മുന്‍ ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ടീച്ചറാണെന്ന് രമേശ് ചെന്നിത്തല. ദുരന്തത്തെ പോലും അഴിമതിക്ക് വേണ്ടി ഉപയോഗിച്ചവര്‍ക്കെതിരേ അഴിമതിക്ക് കേസെടുക്കണമെന്നും അതുവരെ വെറുതെയിരിക്കില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
പുരകത്തുമ്പോള്‍ വാഴ വെട്ടുകയായിരുന്നു ഇവര്‍ എന്നും പറഞ്ഞു. കാലാവധി കഴിഞ്ഞ മരുന്നുകള്‍ ആശുപത്രികളില്‍ വിതരണം ചെയ്തും പിപിഇ കിറ്റ് കൂടിയ വിലയ്ക്ക് വാങ്ങിയും മെഡിക്കല്‍ സര്‍വീസ് കോര്പറേഷന് വലിയ അഴിമതിയാണ് കൊവിഡ് കാലത്ത് നടത്തിയതെന്നും മുന്‍ പ്രതിപക്ഷ നേതാവ് പറഞ്ഞു. ആരോഗ്യമന്ത്രിയായിരുന്ന ശൈലജ ടീച്ചറാണ് ഇതില്‍ ഒന്നാം പ്രതി. കൊള്ളനടത്തിയിട്ടി കെ.കെ. ഷൈലജ ന്യായീകരിക്കുകയാണ്.
ധനകാര്യ മന്ത്രിയും ആരോഗ്യമന്ത്രിയും ചേര്‍ന്ന കമ്മിറ്റിയാണ് കൂടിയ വിലക്ക് പിപിഇ കിറ്റ് വാങ്ങാന്‍ തീരുമാനിച്ചതെന്നും പറഞ്ഞു. അതേസമയം കോവിഡ് കാലത്ത് കുറച്ചു കിറ്റുകള്‍ കൂടുതല്‍ വിലയ്ക്ക് വാങ്ങേണ്ടിവന്നിരുന്നുവെന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഇന്നലെ പ്രതികരിച്ചിരുന്നു. 'പി.പി.ഇ. കിറ്റിന് അപ്പോള്‍ ക്ഷാമമുണ്ടായിരുന്നു. സിഎജി റിപ്പോര്‍ട്ട് കണ്ടിട്ടില്ല. പക്ഷേ, നേരത്തേ നിയമസഭയില്‍ പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചപ്പോഴും ലോകായുക്തയുടെ മുന്പില് പരാതി നല്കിയപ്പോഴും കാര്യങ്ങള്‍ വ്യക്തമാക്കിയതാണ്'-ശൈലജ പറഞ്ഞു.
പി.പി.ഇ. കിറ്റിനു ക്ഷാമമുണ്ടായപ്പോള്‍ വില കൂടിയിരുന്നതിനാലാണ് കിറ്റ് കൂടിയ വിലയ്ക്ക് വാങ്ങേണ്ടി വന്നത്. വളരെ കുറച്ച് കിറ്റുകള്‍ മാത്രമാണ് കൂടിയ വിലയ്ക്ക് വാങ്ങിയതെന്നും ശൈലജ വിശദീകരിച്ചു. കോവിഡ് മഹാമാരി കാലത്ത് പൊതുവിപണിയേക്കാള്‍ 300 ശതമാനം കൂടുതല്‍ പണം നല്കി പി.പി.ഇ. കിറ്റ് വാങ്ങിയെന്നു സി.എ.ജി. റിപ്പോര്‍ട്ട്. 550 രൂപയ്ക്ക് കിറ്റ് വാഗ്ദാനം ചെയ്തിരുന്ന കമ്പനിയെ മറികടന്നാണ് 1,500 രൂപയ്ക്ക് കിറ്റുവാങ്ങിയ തെന്നും കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഇന്നലെ നിയമസഭയില്‍ സമര്‍പ്പിച്ച ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിലാണ് ഇൗ കണ്ടെത്തല്‍.






