
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ന് സര്‍ക്കാര്‍ ജീവനക്കാരില്‍ ഒരു വിഭാഗം നടത്തുന്ന സമരത്തില്‍ പങ്കെടുത്ത് ആത്മഹത്യ ചെയത് എഡിഎം നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷയും. കോണ്‍ഗ്രസ് അനുകൂല സംഘടനകളിലും സിപിഐയുടെ അനുകൂല സര്‍വീസ് സംഘടനകളിലും പെടുന്ന സര്‍ക്കാര്‍ ജീവനക്കാരാണ് സമരത്തിന് ഇറങ്ങിയിരിക്കുന്നത്. കൂട്ടത്തിലാണ് മഞ്ജുഷയും സമരത്തില്‍ പങ്കാളിയായിരിക്കുന്നത്.
എന്‍ജിഒ യുടെ സജീവ പ്രവര്‍ത്തകയായിരുന്നു മഞ്ജുഷ. ഇന്ന് മഞ്ജുഷ ജോലിക്ക് കയറിയില്ല. നവീന്‍ബാബുവും ദീര്‍ഘനാള്‍ എന്‍ജിഒ യൂണിയന്റെ ഭാരവാഹിയായിരുന്നു. നേരത്തേ കോന്നി തഹസീല്ദാരാ യിരുന്ന മഞ്ജുഷയെ അവരുടെ തന്നെ അപേക്ഷയില്‍ സര്‍ക്കാര്‍ കളക്ട്രേറ്റിലെ സീനിയര്‍ സൂപ്രണ്ട് പദവിയിലേക്ക് മാറ്റിയിരുന്നു. നിലവിലെ മാനസീക സാഹചര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്വമുള്ള തഹസീല്‍ദാര്‍ തസ്തികയില്‍ നിന്ന് മാറ്റി പകരം തന്നെ കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് പദവിയില്‍ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ വകുപ്പിന് നല്കിയ അപേക്ഷയിലാണ് നടപടി.
ഏറെ ഉത്തരവാദിത്വമുള്ള ജോലി നിറവേറ്റാനുള്ള മാനസികാവസ്ഥയിലൂടെയല്ല കടന്നുപോകുന്നതെന്നും അപേക്ഷയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് മഞ്ജുഷയുടെ അപേക്ഷ പരിഗണിച്ച് കഴിഞ്ഞവര്‍ഷം ഡിസംബര്‍ ആദ്യ ലാന്‍ഡ് റവന്യൂ കമ്മീണര്‍ ഉത്തരവ് ഇറക്കിയിരുന്നു. സിപിഐയുടെ സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലും കോണ്‍ഗ്രസ് അനുകൂല സംഘടനയായ സെറ്റോയും ആണ് പ്രധാനമായും പണി മുടക്കുന്നത്.






