
വയനാട്: കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തി വയനാട് എംപി പ്രിയങ്കാ ഗാന്ധി. വൈകിപ്പോയെന്ന് കാട്ടി എല്‍ഡിഎഫ് കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസമായിരുന്നു രാധ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കാപ്പിത്തോട്ടത്തില്‍ പണിക്ക് പോകുമ്പോഴായായിരുന്നു ആക്രമണം. പകുതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
ഇതിനെ തുടര്‍ന്ന് പ്രദേശത്ത് സംസ്ഥാന സര്‍ക്കാരിനും വനംവകുപ്പിനുമെതിരേ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. വന്യജീവി ശല്യം രൂക്ഷമായിട്ടും എംപി എത്താന്‍ വൈകിയെന്ന് ആരോപിച്ചായിരുന്നു എല്‍ഡിഎഫിന്റെ പ്രതിഷേധം. രാധയുടെ വീട്ടിലേക്കുളള യാത്രയ്ക്കിടെ വയനാട് കണിയാറത്ത് പ്രിയങ്ക ഗാന്ധിക്ക് നേരെ സിപിഐഎം പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.
ഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനൊപ്പമാണ് പ്രിയങ്ക എത്തിയത്. ഇന്ന് രാവിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് രാധയുടെ വീട്ടില്‍ എത്തിയിരുന്നു. സംഭവദിവസം മന്ത്രി കേളുവിനെയും ആള്ക്കാര് തടയുകയും വട്ടം കൂടി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.






