
2009 ല്‍ പുറത്തിറങ്ങിയ റോബിന് ഹുഡ് എന്ന ചിത്രത്തിലെ ഗാനരംഗത്തില്‍ ഉപയോഗിച്ച വസ്ത്രം വീണ്ടും ധരിക്കാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ച് നടി സംവൃത സുനില്‍. ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പമുളള പ്രിയനുമാത്രം ഞാന്‍ എന്ന പ്രണയഗാനത്തില്‍ സംവൃത ധരിച്ച റ്റര്റ്റല് നെക്ക് ടോപ് അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. അതേ വസ്ത്രമാണ് ഇപ്പോള്‍ നടി വീണ്ടും ധരിച്ചത്.
പ്രിയനുമാത്രം ഞാന്‍ എന്ന ഗാനചിത്രീകരണത്തിനു വേണ്ടി താന്‍ ധരിച്ച വസ്ത്രം 16 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ഉപയോഗിക്കാന്‍ സാധിച്ചെന്നു പറഞ്ഞ് സംവൃത ചിത്രങ്ങള്‍ പങ്കുവെച്ചു. ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സംവൃതയ്ക്ക് യാതൊരുവിധ മാറ്റങ്ങളും വന്നിട്ടില്ലേയെന്നു ചോദിച്ച് ആരാധകര്‍ അത്ഭുതപ്പെടുകയാണ്.
2012 ലായിരുന്നു അഖില്‍ രാജുമായുളള സംവൃതയുടെ വിവാഹം. 2004ല്‍ ഇറങ്ങിയ ദിലീപ് ചിത്രം ' രസികന്‍' ആണ് സംവൃതയുടെ ആദ്യ ചിത്രം. പിന്നീട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ സംവൃത അവതരിപ്പിച്ചു. വിവാഹശേഷം അഭിനയത്തില്‍ നിന്നും ഇടവേള എടുത്ത സംവൃത 2019, ല്‍ പുറത്തിറങ്ങിയ ' സത്യം പറഞ്ഞാ വിശ്വസിക്കുവോ' എന്ന ചിത്രത്തിലൂടെ മടങ്ങിയെത്തി. ഇന്ന് രണ്ട് മക്കളുടെ അമ്മ കുടിയാണ് സംവൃത. നോര്‍ത്ത് കാലിഫോര്ണിയിലാണു താമസം.





