
ന്യൂഡല്‍ഹി: പൂതിയ മോദി സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപിച്ചതോടെ രാജ്യത്ത് തുകല്‍ ഉല്‍പ്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍, തുണി, ഇലക്ട്രോണിക്സ് എന്നിവയുടെ വില കുറഞ്ഞേക്കും. ഇവയ്ക്കുള്ള അസംസ്കൃത വസ്തുക്കളുടെ കസ്റ്റംസ് ഡ്യൂട്ടികള്‍ കുറയുന്നതാണ് കാരണം.
മൊബൈല്‍ ഫോണില്‍ ഉപയോഗിക്കുന്ന ബാറ്ററികളുടെ അസംസ്കൃത വസ്തുക്കളില്‍ പെടുന്ന കൊബാള്‍ട്ട് ലെഡ്, സിങ്ക്, ലിഥിയം എന്നിങ്ങനെയുള്ള വസ്തുക്കള്‍ക്ക് നികുതി കുറച്ചിട്ടുണ്ട്. കരകൗശലവസ്തുക്കളില്‍ കളിപ്പാട്ടങ്ങളുടെ ഗ്ലോബല്‍ ഹബ്ബായി ഇന്ത്യയെ മാറ്റുമെന്നാണ് പ്രഖ്യാപനം. തദ്ദേശീയ കളിപ്പാട്ട നിര്‍മ്മാണ മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ മെയ്ഡ് ഇന്‍ ഇന്ത്യാ ടാഗിന് പ്രചാരണം നല്‍കുമെന്നും പറഞ്ഞു.
ലിഥിയം, ബാറ്ററികളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയത് മൊബൈല്‍ ഫോണിലെ ലിഥിയം, അയണ്‍ ബാറ്ററികളുടെ വില കുറയാന്‍ കാരണമാകും. പിഎം സ്വനിധി വഴി വഴിയോര കച്ചവടക്കാര്‍ക്ക് വായ്പാ സഹായം നല്‍കും.






