
കൊച്ചി: കൊച്ചിയില്‍ വീണ്ടും ഫ്ളാറ്റ് പൊളിക്കലിന് ഉത്തരവിട്ട് ഹൈക്കോടതി. സുരക്ഷാഭീതിയെ തുടര്‍ന്ന് വൈറ്റിലയില്‍ സൈനികര്‍ക്കായി നിര്‍മ്മിച്ച ഫ്ളാറ്റ് സമുച്ചയത്തിലെ രണ്ട് ടവറുകള്‍ പൊളിച്ച് നീക്കണമെന്നാണ് നല്‍കിയിട്ടുള്ള നിര്‍ദേശം. ഫ്ളാറ്റുകള്‍ സുരക്ഷിതമല്ലെന്ന് കാണിച്ച് താമസക്കാര്‍ തന്നെ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. ബി, സി ടവറുകളാണ് പൊളിച്ച് പണിയേണ്ടത്.
ഇവിടുത്തെ താമസക്കാരെ ഒഴിപ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. സൈനിക ഉദ്യോഗസ്ഥര്‍, വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍, എന്നിവര്‍ക്കായിട്ടാണ് 2018ല്‍ ഫ്ളാറ്റ് നിര്‍മ്മിച്ചത്. നിലവിലുള്ള ഫ്ളാറ്റുകള്‍ പൊളിച്ച് പകരം അതേ സൗകര്യവും വലിപ്പവുമുള്ള പുതിയ ഫ്ളാറ്റ് നിര്‍മ്മിക്കാനാണ് നിര്‍ദേശം. ഇതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വൈറ്റിലേക്ക് അടുത്ത് സില്‍വര്‍ സാന്‍ഡ് ഐലന്‍ഡിലാണ് ഫ്ളാറ്റ് സമുച്ചയങ്ങള്‍ ഉള്ളത്. മൂന്ന് ടവറുകള്‍ ആയി 264 ഫ്ലാറ്റുകളാണ് ഉണ്ട്. ഫ്ളാറ്റുകളുടെ താമസക്കാര്‍ക്ക് പ്രതിമാസ വാടക നല്‍കണമെന്നും പുതിയ ഫ്ളാറ്റുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകും വരെ അത് തുടരണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. 21000 മുതല്‍ 23000 വരെ രൂപ മാസവാടക നല്‍കണമെന്നാണ് നിര്‍ദേശം. ചന്ദര്‍ കുഞ്ച് എന്ന അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തില്‍ മൂന്ന് ടവറുകളാണ് ഉള്ളത്. ആര്‍മി വെല്‍ഫെയര്‍ ഹൗസിംഗ് ഓര്ഗനൈസേഷന് കോടതി നിര്‍ദ്ദേശം നല്കി.






