
തിരുവനന്തപുരം: സംസ്ഥാനം അതിജീവിച്ചത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെയെന്ന് അതിജീവിച്ചുവെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി ബജറ്റ് പ്രസംഗം. മെച്ചപ്പെട്ട ധനസ്ഥിതിയിലേക്ക് സംസ്ഥാനം മുന്നേറുമെന്നും വളര്‍ച്ചാ നിരക്ക് ഇനിയും മെച്ചപ്പെടുമെന്നും ബജറ്റ് അവതരണത്തില്‍ പറഞ്ഞു. പശ്ചാത്തല മേഖലയുടെ വികസനം തടസപ്പെടരുതെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും പറഞ്ഞു.
സംസ്ഥാനത്തിന്റെ ധന സ്ഥിതി മെച്ചപ്പെട്ടതിന് കാരണം തനത് നികുതി വര്‍ദ്ധനയാണ്. ഇത് നാല് വര്‍ഷം കൊണ്ട് 47660 കോടിയില്‍ നിന്ന് 81000 കോടിയിലേക്ക് വര്‍ധിപ്പിക്കാനായി. ധനകമ്മി 2.9% ആയി കുറഞ്ഞു. അനാവശ്യ ചെലവ് ഒഴിവാക്കിയും ചെലവിന് മുന്‍ഗണന തീരുമാനിച്ചുമാണ് പിടിച്ച് നിന്നതെന്നും പറഞ്ഞു. ഈ കാലയളവില്‍ റവന്യു കമ്മി 1.58% ആയി കുറക്കാന്‍ സാധിച്ചു.
അതേസമയം തന്നെ സര്‍ക്കാരിന്റെ ചെലവുകള്‍ കൂടി. മുന്‍കാല ബാധ്യതകള്‍ കൊടുത്തുതീര്‍ക്കാനായത് കൊണ്ടാണ് ധനസ്ഥിതി മെച്ചപ്പെടുമെന്ന് പറയുന്നത്. കിഫ്ബിയോട് കേന്ദ്രം എതിര്‍പ്പ് ഉയര്‍ത്തുന്നു. മുഴുവന്‍ കിഫ്ബി പദ്ധതികളുടെയും ഭാരം സംസ്ഥാന ബജറ്റിന് മേലായി. സംസ്ഥാന ബജറ്റില്‍ നിന്നാണ് ഇപ്പോള്‍ പണം കണ്ടെത്തുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.






