തിരുവനന്തപുരം : രണ്ടാംപിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ വാഹനനികുതിയും ഭൂനികുതിയും സര്‍ക്കാര്‍ ഭൂമിയുടെ പാട്ടത്തുകയും വര്‍ദ്ധിപ്പിച്ച് കേരളസര്‍ക്കാര്‍. ധനമന്ത്രി അവതരിപ്പിച്ച പുതിയ ബഡ്ജറ്റില്‍ ഭൂനികുതി കുത്തനെ കൂട്ടിയപ്പോള്‍ ആളുകള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ക്ഷേമപെന്‍ഷനുകള്‍ ഒരു രൂപ പോലും വര്‍ദ്ധിപ്പിച്ചില്ല. എന്നാല്‍ മൂന്ന് മാസത്തെ കുടിശ്ശിക തീര്‍ത്തുകൊടുക്കാന്‍ തീരുമാനിച്ചു.
ഭൂനികുതി സ്ളാബുകള്‍ 50 ശതമാനം വര്‍ദ്ധിപ്പിച്ചപ്പോള്‍ സര്‍ക്കാര്‍ ഭൂമിയുടെ പാട്ടത്തുകയും കൂട്ടി. 100 കോടിയുടെ അധികവരുമാനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ന്യായവില അനുസരിച്ച് പാട്ടവിലയിലും വ്യത്യാസം വരും. നികുതിയും കൂട്ടിയതിനാല്‍ ഇലക്ട്രിക് അടക്കം വാഹനങ്ങളുടെ വില കൂടും. ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയിലൂടെ 10 കോടി അധികവരുമാനമാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളുടെ നികുതി പരിഷ്ക്കരണം വരുത്തിയതിലൂടെ 15 കോടിയാണ് പ്രതീക്ഷിക്കുന്നത്. 15 വര്‍ഷം കഴിഞ്ഞ ബൈക്ക്, മുച്ചക്രവാഹനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ നികുതി 50 ശതമാനമാണ് കൂട്ടിയത്. ഇതിനൊപ്പം കോടതിഫീസും വര്‍ദ്ധിപ്പിച്ചു. അതേസമയം സംസ്ഥാനത്ത് അനേകര്‍ ആകാംഷയോടെ കാത്തിരുന്ന ക്ഷേമപെന്ഷന് ഒരു രൂപ പോലും കൂട്ടാന്‍ സര്‍ക്കാര്‍ കൂട്ടാക്കിയില്ല. അതേസമയം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് തലോടല്‍ അല്‍പ്പം കൂടുകയും ചെയ്തു.
സര്‍വീസ് പെന്ഷന് പരിഷ്കരണ കുടിശികയുടെ അവസാന ഗഡു 600 കോടി ഫെബ്രുവരിയില്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചു. പിഎഫില്‍ ലയിപ്പിക്കും. ഡിഎ കുടിശികയുടെ രണ്ടു ഗഡു ലഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. ക്ഷേമപെന്ഷന് കുടിശ്ശിക സമയബന്ധിതമായി തീര്‍ക്കും. സര്‍ക്കാര്‍ പറഞ്ഞു. ദിവസവേതനക്കാരുടെ വേതനത്തില്‍ അഞ്ചു ശതമാനം വര്‍ദ്ധന കൊണ്ടുവന്നപ്പോള്‍. സാമൂഹിക ക്ഷേമപെന്ഷന് മൂന്ന് മാസത്തെ കുടിശ്ശിക നല്കാന് തീരുമാനിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ക്ഷാമബത്ത ഏപ്രിലിലെ ശമ്പളത്തില്‍ നല്‍കും. സര്‍വീസ് പെന്ഷന് പരിഷ്ക്കരണ കുടിശ്ശികയുടെ അവസാന ഗഡു 600 കോടി ഫെബ്രുവരിയില്‍ നല്‍കുമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തില്‍ പ്രഖ്യാപിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ബജറ്റ് വിഹിതം 15980.41 കോടിയായി ഉയര്‍ത്തി. ജനറല്‍ പര്‍പ്പസ് ഫണ്ടായി 2577 കോടി രൂപയും നല്‍കും.

Comments