
തിരുവനന്തപുരം: കെഎസ്ആര്‍ടിസി വികസനത്തിന് 178.98 കോടി രൂപയും പുതിയ ബസ് വാങ്ങാന്‍ 107 കോടി രൂപയും നീക്കിവച്ചു. കെഎസ്ആര്‍ടിസി പുതിയ ഡീസല്‍ ബസിന് 107 കോടി. പുതിയ സര്‍ക്കാര്‍ വാഹനങ്ങള്‍ വാങ്ങാന്‍ 100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
പഴയ സര്‍ക്കാര്‍ വാഹനങ്ങള്‍ മാറ്റി പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ 100 കോടി നീക്കിവെച്ചു. പഴഞ്ചന്‍ സര്‍ക്കാര്‍ വണ്ടികള്‍ മാറ്റേണ്ടതുണ്ട് ധനമന്ത്രി പറഞ്ഞു. കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളുടെ നികുതി പരിഷ്കരിച്ചു. പ്രതീക്ഷിക്കുന്നത് 15 കോടി രൂപയാണ്.






