
തിരുവനന്തപുരം: ആഴക്കടല്‍ ഖനനം നടത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ കേരളത്തിന്റെ പ്രതിഷേധം. പരിസ്ഥിതിയെ ദുര്‍ബ്ബലപ്പെടുത്തുമെന്നും സമുദ്രാന്തര്‍ഭാഗത്തെ ആവാസവ്യവസ്ഥയെ ബാധിക്കുമെന്നുമാണ് വാദം. സംഭവത്തില്‍ മത്സ്യത്തൊഴിലാളികള്‍ ശക്തമായ പ്രതിഷേധം നടത്താനൊരുങ്ങുകയാണ്. ഈ മാസം 27 ന് തീരദേശഹര്‍ത്താല്‍ ആലോചിക്കുകയാണ് മത്സ്യത്തൊഴിലാളികള്‍.
കേരളതീരങ്ങള്‍ സമരവേദിയാകുമെന്ന് മത്സ്യത്തൊളിലാളികള്‍ കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ മാസം 22 ന് കോണ്‍ഗ്രസ് കടലില്‍ രാപ്പകല്‍ സമരത്തിനൊരുങ്ങുകയാണ്. ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവിന്റെ കാല്‍നട പ്രചരണവും നടത്തുന്നുണ്ട്. കടല്‍മണല്‍ ഖനനത്തില്‍ നിന്നും കേന്ദ്രം പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഖനിവകുപ്പ് മന്ത്രാലയത്തിന് കേരളം കത്തു നല്‍കുകയും ചെയ്തിട്ടുണ്ട്.
മത്സ്യത്തൊഴിലാളികള്‍ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇത് മത്സ്യസമ്പത്തിനും മത്സ്യത്തൊഴിലാളികള്‍ക്കും എതിരേയാണെന്നാണ് ആരോപണം. ഈ മാസം 22 ന് കടലില്‍ കോണ്‍ഗ്രസ് രാപകല്‍ സമരം നടത്തുന്നുണ്ട്. പരിസ്ഥിതിയെ പരിഗണിക്കാത്ത തീരുമാനം രണ്ടുലക്ഷത്തോളം മത്സ്യത്തൊഴിലാളികളെ ബാധിക്കുമെന്നുമാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.
കടല്‍ഭിത്തി ദുര്‍ബ്ബലമാകാന്‍ കാരണമാകുമെന്നും പ്രദേശവാസികള്‍ക്ക് ആശങ്കയുണ്ട്. വിഷയത്തില്‍ നിയമസഭയില്‍ പ്രത്യേക പ്രമേയം പാസ്സാക്കാനൊരുങ്ങുകയാണ് ഇടതുപക്ഷം. ആഴക്കടല്‍ ഖനനം കേരളത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന കാര്യമാണെന്നും നിയമസഭയില്‍ സംയുക്തപ്രമേയം കൊണ്ടുവരുമെന്നും റിപ്പോര്ട്ട്ര് ടിവി യോട് മന്ത്രി സജി ചെറിയാന് പ്രതികരിച്ചു.






