
ലളിതപൂര്: ഉത്തര്‍പ്രദേശില്‍ നിന്നും നവജാതശിശുവിന്റെ തല നായ്ക്കള്‍ തിന്നുന്ന ഞെട്ടിക്കുന്ന ദൃശ്യം. ചൊവ്വാഴ്ച ലളിത്പൂര്‍ മെഡിക്കല്‍ കോളേജില്‍ നായ്ക്കള്‍ കുഞ്ഞിനെ കടിച്ചുകീറുന്നത് കണ്ടു. ആളുകള്‍ നായ്ക്കളെ ഓടിക്കുമ്പോഴേക്കും അവര്‍ കുട്ടിയുടെ തല തിന്നു കഴിഞ്ഞിരുന്നു. ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയ ആശുപത്രി ഭരണകൂടം കുട്ടിയുടെ കുടുംബത്തിനെതിരേ ആരോപണം ഉന്നയിച്ചു.
ഞായറാഴ്ച (ഫെബ്രുവരി 9) ലളിത്പൂര്‍ മെഡിക്കല്‍ കോളേജിലെ ജില്ലാ വനിതാ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞ് ജനിച്ചത് ഭാരക്കുറവും സുഖമില്ലായ്മയും കാരണം സ്പെഷ്യല്‍ ന്യൂബോണ്‍ കെയര്‍ യൂണിറ്റില്‍ (എസ്എന്‍സിയു) പ്രവേശിപ്പിച്ചു. ജന്മനാ വൈകല്യങ്ങളോടെയാണ് കുട്ടി ജനിച്ചതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.മീനാക്ഷി സിങ് പറഞ്ഞു. ''കുട്ടിയുടെ തല പൂര്‍ണമായി വികസിച്ചിട്ടില്ല. നട്ടെല്ലും ഇല്ലായിരുന്നു, 1.3 കിലോ ഭാരവും ഉണ്ടായിരുന്നു. കുട്ടിയ എന്‍എന്‍സിയുവിലേക്ക് മാറ്റുമ്പോള്‍ ജീവനുണ്ടായിരുന്നു.
മിനിറ്റില്‍ 80 സ്പന്ദനങ്ങള്‍ (ബിപിഎം) ഉണ്ടായിരുന്നു. കുട്ടി രക്ഷപ്പെടുമോയെന്ന് ഞങ്ങള്‍ക്ക് ഉറപ്പില്ല, ''അവര്‍ കൂട്ടിച്ചേര്‍ത്തു. ഡോക്ടര്‍ പറഞ്ഞതനുസരിച്ച് വൈകുന്നേരത്തോടെ കുട്ടി മരിച്ചു. മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു. 'കുട്ടിയുടെ അമ്മായിയാണ് മൃതദേഹം എടുത്തത്. അമ്മായിയുടെ തള്ളവിരല്‍ പതിച്ച രസീത് ഞങ്ങളുടെ പക്കലുണ്ട്,' ഡോ. സിംഗ് പറഞ്ഞു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് നായയുടെ ആക്രമണത്തെക്കുറിച്ച് ആശുപത്രി അധികൃതര്‍ക്ക് വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തലയില്ലാത്ത മൃതദേഹം കണ്ടെത്തി. വീട്ടുകാരാണ് മൃതദേഹം ഉപേക്ഷിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ ആരോപണം. 'കുടുംബം ഒരു പ്ലാസ്റ്റിക് ബാഗിലാക്കി കുട്ടിയുടെ മൃതദേഹം വലിച്ചെറിഞ്ഞതായി ഞങ്ങള്‍ വിശ്വസിക്കുന്നു. കുട്ടിക്ക് ഹോസ്പിറ്റല്‍ ടാഗ് ഘടിപ്പിച്ചിരുന്നു, അതാണ് ഞങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നത്, ''ഡോ സിംഗ് പറഞ്ഞു.
പോലീസില്‍ വിവരമറിയിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് മൃതദേഹം പുറത്തെടുത്തത്. ലളിത്പൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡി നാഥ് നാല് ഡോക്ടര്‍മാരുടെ സമിതി രൂപീകരിച്ച് നവജാതശിശുവുമായി ബന്ധപ്പെട്ട സമ്പൂര്‍ണ്ണ അന്വേഷണ റിപ്പോര്‍ട്ട് 24 മണിക്കൂറിനുള്ളില്‍ അയയ്ക്കാന്‍ ഉത്തരവിട്ടു. ഇതാദ്യമായല്ല ആശുപത്രി പരിശോധനയ്ക്ക് വിധേയമാകുന്നത്. നേരത്തെയും അശ്രദ്ധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.






