
കൊച്ചി: എറണാകുളം ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസില്‍ ഏകപ്രതി റിതു മാത്രം. പൊലീസ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കാട്ടിപ്പറമ്പില്‍ വേണു, ഭാര്യ ഉഷ, മകള്‍ വിനിഷ എന്നിവരെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. റിതുവിന് മാനസിക വിഭ്രാന്തിയില്ലെന്നും കൊലപാതക സമയത്ത് ലഹരി ഉപയോഗിച്ചിരുന്നില്ലെന്നും കൂറ്റപത്രത്തില്‍ പറയുന്നു.
കഴിഞ്ഞ മാസം 15 നായിരുന്നു റിതു അയല്‍വീട്ടില്‍ അതിക്രമിച്ചു കയറി മൂന്ന് പേരെ ക്രൂരമായി കൊലപ്പെടുത്തിയത്. ഗുരുതരമായി പരുക്കേറ്റ വിനിഷയുടെ ഭര്‍ത്താവ് ജിതിന് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്. നൂറിലധിക സാക്ഷികളും അമ്പതോളം അനുബന്ധ തെളിവുകളും ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. ശേഷം പ്രതി പൊലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.
ഒരു മതിലിനപ്പുറം താമസിക്കുന്നയാള്‍ കുഞ്ഞുങ്ങളുടെ മുന്നില്‍ വെച്ച് അമ്മയെയും അപ്പൂപ്പനെയും അമ്മൂമയെയും തലക്കടിച്ചു കൊലപ്പെടുത്തി. അടിയേറ്റ അച്ഛന് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. സ്ഥിരം ക്രിമിനലും അഞ്ച് കേസുകളില്‍ പ്രതിയുമാണ് റിതു ജയന്. 2021 മുതല്‍ ഇയാള്‍ പൊലീസ് നിരീക്ഷണത്തിലാണ്. നവംബറിലും ഡിസംബറിലും റിതുവിനെ അന്വേഷിച്ച് പൊലീസ് ചേന്നമംഗലത്ത് വീട്ടില്‍ ചെന്നിരുന്നു.






