
ഹോളിവുഡ് നായിക നിക്കോള്‍ കിഡ്മാന്റെയും സംഗീതജ്ഞന് കീത്ത് അര്‍ബന്റെയും ബേവര്‍ലി ഹില്‍സിലെ 4.7 ദശലക്ഷം ഡോളറിന്റെ വീട് വാലന്റൈന്‍സ് ദിനത്തില്‍ കൊള്ളയടിക്കപ്പെട്ടു. വീട്ടില്‍ നിന്നും എന്തെല്ലാം സാധനങ്ങള്‍ നഷ്ടമായെന്ന വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല. അതേസമയം കഴിഞ്ഞ വര്‍ഷം മുതല്‍ ലോസ് ഏഞ്ചല്‍സ് മേഖലയില്‍ വ്യാപകമായി മോഷണം നടക്കുന്നതായിട്ടാണ് വിവരം.
കിഡ്മാന്റെ വീടിന്റെ ഗ്ളാസ് തകര്‍ത്ത് അകത്തുകയറാനായിരുന്നു മോഷ്ടാവിന്റെ ഉദ്ദേശമെങ്കിലും അവിടെയുണ്ടായിരുന്ന ജോലിക്കാര്‍ തക്ക സമയത്ത് ഉണര്‍ന്ന് മുന്നറിയിപ്പ് നല്‍കുകയായിരുന്നു. അതേസമയം മുമ്പ് നടന്ന ചില മോഷണങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന മൂന്ന് പേരെ ബെവര്‍ലി ഹില്‍സ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ ദക്ഷിണ അമേരിക്കക്കാരാണ്.
3977 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഈ വീട്ടിലാണ് നടിയും സംഗീതജ്ഞനും 20 വര്‍ഷമായി താമസിക്കുന്നത്. 2006 ല്‍ വിവാഹിതരായ ഇരുവരും രണ്ടു വര്‍ഷം കഴിഞ്ഞ് 2008 ലായിരുന്നു ഈ വീട് വാങ്ങിയത്. സ്വമ്മിംഗ്പൂളും, അഞ്ചു ബെഡ്റൂമുകളും നാലു ബാത്ത്റൂമുകളുമുള്ള വീട് 1965 ല്‍ നിര്‍മ്മിച്ചതാണ്. ബേവര്‍ലി ഹില്‍സ് പോസ്റ്റോഫീസിന് സമീപം 1.25 ഏക്കര്‍ വസ്തുവിലാണ് വീട് സ്ഥിതി ചെയ്യുന്നത്. ഈ വീടിന് പുറമേ ദമ്പതികള്‍ക്ക് നാഷ്വില്ലിലും ഓസ്ട്രേലിയയില്‍ രണ്ടും ന്യൂയോര്‍ക്ക് സിറ്റിയില്‍ ഒരു വീടുമുണ്ട്.
ജനുവരിയില്‍, ബെവര്‍ലി ഹില്‍സ് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അവരുടെ നഗരത്തിലും ഗ്ലെന്‍ഡേല്‍, സാന്‍ മറിനോ, ലോസ് ഏഞ്ചല്‍സ്, ബര്‍ബാങ്ക്, പ്ലസന്റണ്‍, ബേക്കേഴ്സ്ഫീല്‍ഡ്, വെഞ്ചുറ കൗണ്ടി, ഓറഞ്ച് കൗണ്ടി, സാന്‍ മാറ്റിയോ കൗണ്ടി എന്നിവയുള്‍പ്പെടെ മറ്റ് കാലിഫോര്‍ണിയ എന്നിവിടങ്ങളില്‍ കവര്‍ച്ച നടത്തിയ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ജയില്‍ രേഖകള്‍ പ്രകാരം പ്രതികളില്‍ ഒരാള്‍ കൊളംബിയക്കാരനാണ്.
ഹോളിവുഡ് ദമ്പതികളായ കിഡ്മാന്റെയും കണ്ട്രി സ്റ്റാര്‍ അര്‍ബന്റെയും വീട്ടില്‍ നടന്ന മോഷണവുമായി ബെവര്‍ലി ഹില്‍സിലെ സംഭവങ്ങള്‍ ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് പെട്ടെന്ന് വ്യക്തമല്ല. 2018 ലോകകപ്പ് നേടിയ ഫ്രഞ്ച് ദേശീയ ടീമിലെ അംഗവും ലോസ് ഏഞ്ചല്‍സ് ഫുട്ബോള്‍ ക്ലബ് സ്റ്റാര്‍ ഫോര്‍വേഡുമായ ഒലിവിയര്‍ ജിറൂഡിന്റെ തെക്കന്‍ കാലിഫോര്‍ണിയയിലെ ഹോം ഫെബ്രുവരി 5 ന് മോഷണം നടന്നിരുന്നു.






