
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ആശാവര്‍മാരെ അപമാനിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. സമരത്തിന് പിന്നില്‍ പാട്ട പിരിവുകാരെന്നാണ് ആക്ഷേപം. ആര്‍ക്കുവേണ്ടിയാണ് ഈ സമരനാടകം എന്ന പേരില്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ എളമരം കരീം ആശ വര്‍ക്കേഴ്സിനെ തള്ളിപ്പറഞ്ഞിരുന്നു. പിന്നാലെയാണ് പാട്ടപ്പിരിവുകാര്‍ എന്ന ആക്ഷേപം.
ആശ വര്‍ക്കേഴ്സിന്റെ പൊതുവായ താത്പര്യത്തിന് വേണ്ടി സംഘടിപ്പിക്കുന്നതല്ല. ഇത് രാഷ്ട്രീയ പ്രേരിതമായ സമരമാണ്. അതില്‍ നിന്ന് അതിവേഗം അവര്‍ പിന്തിരിയണമെന്നാണ് ഞങ്ങളുടെ അഭിപ്രായം. ഇവിടെ ചില പാട്ടപ്പിരിവ് സംഘക്കാരുണ്ട്. അവരാണ് അതിന്റെ പിന്നില്‍. പേര് ഞാന്‍ പറയുന്നില്ല. പാട്ടപ്പിരിവാണ് അവരുടെ ഉപജീവനമാര്‍ഗം. അതിനുള്ള വഴിയുണ്ടാക്കുകയാണ് - അദ്ദേഹം പറഞ്ഞു.






