കൊച്ചി: ആലുവ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷത്തൊടനുബന്ധിച്ച് കൊച്ചി മെട്രോ സര്‍വീസ് സമയം ദീര്‍ഘിപ്പിച്ചു. ഫെബ്രുവരി 26 ബുധനാഴ്ച തൃപ്പൂണിത്തുറയില്‍ നിന്നുള്ള സര്‍വീസുകൾ രാത്രി 11.30 വരെ ഉണ്ടാകും. ഫെബ്രുവരി 27ന് വ്യാഴാഴ്ച ആലുവയില്‍ നിന്നുള്ള സര്‍വീസ് വെളുപ്പിന് 4.30 ന് ആരംഭിക്കും. തുടര്‍ന്ന് രാവിലെ ആറ് മണിവരെ അരമണിക്കൂര്‍ ഇടവിട്ടും പിന്നീട് സാധാരണ നിലയ്ക്കും ആലുവയില്‍ നിന്ന് സര്‍വ്വീസ് ഉണ്ടായിരിക്കുമെന്ന് മെട്രോ അധികൃതർ അറിയിച്ചു.
അതേസമയം ശിവരാത്രി മഹോത്സവത്തിന് ആലുവ മഹാദേവ ക്ഷേത്രം ഒരുങ്ങുകയാണ്. 26ന് പുലർച്ചെ നാല് മണിക്ക് നിർമാല്യ ദർശനം നടക്കും. തുടർന്ന് അഭിഷേകവും നിത്യപൂജകളും നടക്കും. പുലർച്ചെ നാലുമണിമുതൽ ഉച്ചയ്ക്ക് 12 മണിവരെ ഭക്തർക്ക് ദർശനത്തിന് അവസരമുണ്ട്. വൈകുന്നേരം നാലുമണിമുതൽ രാത്രി ശിവരാത്രി വിളക്ക് കഴിയുംവരെയും ക്ഷേത്രനട തുറന്നിരിക്കും. രാവിലെ ആറുമുതൽ രാത്രി എട്ടുമണിവരെ ലക്ഷാർച്ചന നടക്കും.
ശിവരാത്രിയോടനുബന്ധിച്ച് ബലിതർപ്പണത്തിന് ആലുവ മണപ്പുറത്ത് എത്തുന്നവരുടെ സുരക്ഷയ്ക്ക് കൂടുതൽ പോലീസുകാരെ വിന്യസിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ 1500 പോലീസുകാർ കർമനിരതരാകും. 12 ഡിവൈഎസ്പിമാരും 30 എസ്എച്ച്ഒമാരും സുരക്ഷയ്ക്ക് ഉണ്ടാകും.

Comments