
കളമശ്ശേരിയില്‍ യാത്രക്കാരെ ദുരിതത്തിലാക്കി മുളകുപൊടി. ഗുഡ്സ് വാഹനത്തില്‍ നിന്ന് റോഡിലേക്ക് തെറിച്ചതെന്ന് കരുതുന്ന മുളകുപൊടി അന്തരീക്ഷത്തില്‍ പടര്‍ന്നതോടെ യാത്രക്കാരുടെ കണ്ണിലും മൂക്കിലും പൊടി കയറി. പിന്നീട് ഫയര്‍ ഫോഴ്സ് എത്തി റോഡ് വൃത്തിയാക്കി. ഇതേ തുടര്ന്ന്കളമശ്ശേരി മെട്രോ പില്ലര്‍ 332ന് സമീപം വലിയ ഗതാഗതകുരുക്കാണ് ഉണ്ടായത്. വാഹനങ്ങളെല്ലാം നിര്‍ത്തി യാത്രക്കാര്‍ പലരും പുറത്തിറങ്ങി .
മുളകുപൊടി മുന്നില്‍ പോയ ഏതോ വാഹനത്തില്‍ നിന്ന് പാക്കറ്റ് തെളിച്ചുവീണതാണെന്നാണ് കരുതുന്നത്. അതേ സമയം ഇത്തരമൊരു സംഭവം ഇതാദ്യമല്ലെന്നും കഴിഞ്ഞമാസവും സമാനമായ സംഭവമുണ്ടായിട്ടുണ്ടെനന്നും നാട്ടുകാര്‍ ആരോപിച്ചു.






