
വെഞ്ഞാറമൂട് കൂ്ടട്കൊലപാതക കേസ് പ്രതി അഫാനെ ഇന്ന് റിമാന്‍ഡ് ചെയ്യും. പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയിരുന്നു.നെടുമങ്ങാട് മജിസ്ട്രേറ്റ് 4.30 ഓടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തും.
മെഡിക്കല്‍ കോളജ് ആശുപത്രി സെല്ലിലോ, ജയിലിലെ ആശുപത്രിയിലേക്കോ അഫാനെ മാറ്റുന്ന കാര്യം മജിസ്ട്രേറ്റ് ആയിരിക്കും തീരുമാനിക്കുക. പ്രതിയുടെ മാനസിക ആരോഗ്യ- നില റിപ്പോര്‍ട്ട് കൂടി പരിശോധിച്ചാകും തീരുമാനം.
അതേസമയം, അഫാനുമായുള്ള തെളിവെടുപ്പ് ഇന്ന് ഉണ്ടാകില്ല. തിങ്കളാഴ്ചയാണ് കേരളത്തെ നടുക്കിയ കൂട്ടക്കൊലപാതകം നടന്നത്. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകങ്ങള്‍ നടന്നത്. തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് മാതാവ് ഷെമിയെ ഷാള്‍ കഴുത്തില്‍ ചുറ്റി തല ചുമരിലിടിച്ച് പ്രതി ആക്രമിച്ചത്. പിന്നീട് ഷെമിയെ റൂമില്‍ പൂട്ടിയിട്ട് പ്രതി പാങ്ങോട്ടെ മുത്തശ്ശിയുടെ വീട്ടിലേക്ക് പോയി. അഫാന് നേരത്തെ മുത്തശ്ശിയുടെ സ്വര്‍ണ മോതിരം പണയം വെച്ചിരുന്നു. കൂടുതല്‍ സ്വര്‍ണം പണയം വെയ്ക്കാന്‍ നല്‍കാത്തതോടെയാണ് മുത്തശ്ശിയെ തലയ്ക്കടിച്ച് കൊന്നതെന്നാണ് സൂചന.
.






