സെക്രെട്ടറിയേറ്റിന് മുന്നില്‍ രാപ്പകല്‍ ചെയ്യുന്ന ആശാപവര്ത്തകര്ക്ക് സമരം ചെയ്യുന്ന സ്ഥലം മാറിപ്പോയെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ടി എം തോമസ് ഐസക്. കേന്ദ്ര സര്‍ക്കാരിന്റെ ഓഫീസുകള്‍ക്ക് മുന്നിലായിരുന്നു ഇവര്‍ സമരം ചെയ്യേണ്ടിയിരുന്നത്. ആശാ പ്രവര്‍ത്തകര്‍ കേന്ദ്ര സര്‍ക്കാരിന്റെ സ്കിം ആണ്. ഇപ്പോള്‍ നടക്കുന്ന സമരത്തിന് രാഷ്ട്രീയം ഉണ്ട്. എന്തുകൊണ്ട് കേന്ദ്രത്തിനെതിരെ അവര്‍ സമരം ചെയ്യുന്നില്ലെന്നും ഇര്ക്കിലി സമരം എന്നത് അധിഷേപം അല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
ആശാ വര്‍ക്കേഴ്സിന് അര്‍ഹമായ വേതനം നല്‍കണം. ഇനിയും വര്‍ധിപ്പിക്കണം എന്ന കാര്യത്തില്‍ സംശയം ഇല്ല. അംഗണവാടി ടീച്ചര്‍മാരുടെ വേതനം, ആശാ വര്‍ക്കേഴ്സിന്റെ വേതനം, പെന്ഷന് എന്നിവ വര്‍ധിപ്പിച്ചത് എല്‍ഡിഎഫാണ്. കേന്ദ്രത്തിന്റെ വിവേചനത്തിനെതിരെ കേരളം ഒന്നിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ആശാവര്‍ക്കര്‍മാരുടെ ജനുവരിയിലെ ഓണറേറിയവും ഇന്‍സെന്റീവും കൂടി സര്‍ക്കാര്‍ അനുവദിച്ചു. ആശമാരുടെ കാര്യത്തില്‍ കടുംപിടുത്തം ഇല്ലെന്ന് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ഓണറേറിയം 7000 വരെ ഉയര്‍ത്തി.ഇന്‍സെന്റീവ് ഉള്‍പ്പെടെ 89 ശതമാനം ആശമാര്‍ക്ക് 10000 ന് മുകളില്‍ ലഭിക്കുന്നുണ്ട്. 13,200 രൂപ വരെ ലഭിക്കുന്ന ആശമാര്‍ ഉണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

Comments