
ബദരീനാഥ്: ഉത്തരാഖണ്ഡിലെ ഹിമപാതത്തില്‍ കുടുങ്ങിയ എട്ടുപേര്‍ക്ക് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ സൈന്യം. ഇതുവരെ ഒരു മണം സ്ഥിരീകരിച്ചിട്ടുണ്ട്് 24 മണിക്കൂറിലേറെയായി കുടുങ്ങിക്കിടക്കുന്ന 55 തൊഴിലാളികളില്‍ ബാക്കിയുള്ള എട്ടുപേരെ രക്ഷിക്കാന്‍ ഇന്ത്യന്‍ സൈന്യവും രക്ഷാപ്രവര്‍ത്തന സംഘവും കഠിനമായ പ്രയത്നത്തിലാണ്. കനത്ത മഞ്ഞുവീഴ്ചയ്ക്കും കൂടുതല്‍ ഹിമപാതങ്ങളുടെ ഭീഷണിക്കും ഇടയില്‍ ശേഷിക്കുന്ന തൊഴിലാളികളെ കണ്ടെത്തുന്നത് കൂടുതല്‍ വെല്ലുവിളിയാണ്.
രാത്രിയായതിനാല്‍ ഇന്നലെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. രണ്ടാം ദിവസം തിരച്ചില്‍ പുനരാരംഭിച്ച ഇന്ത്യന്‍ സൈന്യം 14 പേരെ കൂടി രക്ഷപ്പെടുത്തിയതായും ഗുരുതരാവസ്ഥയിലുള്ള മൂന്ന് ഉദ്യോഗസ്ഥരെ സിവില്‍ ഹെലികോപ്റ്ററുകളില്‍ ജോഷിമഠിലേക്ക് കൊണ്ടുപോയതായും റിപ്പോര്‍ട്ടുകളുണ്ട്. കാലാവസ്ഥയില്‍ നേരിയ അയവ് വന്നതായിട്ടുമാണ് വിവരം. സൈനിക ആശുപത്രിയില്‍ ചികിത്സയിലുള്ള മറ്റുള്ളവരില്‍ ഒരാള്‍ ഗുരുതരമായി തുടരുകയും ചെയ്തുവെന്ന് ഇന്ത്യന്‍ സൈന്യം ശനിയാഴ്ച സ്ഥിരീകരിച്ചു.
മന ഗ്രാമത്തിനടുത്തുള്ള ഉയര്‍ന്ന ഉയരത്തിലുള്ള ബോര്‍ഡര്‍ റോഡ്സ് ഓര്ഗനൈസേഷന് (ബിആര്‍ഒ) ക്യാമ്പിലായിരുന്നു ഹിമപാതം. പരിക്കേറ്റവരെ ജോഷിമഠത്തിലെത്തിക്കാന് ആറ് ഹെലികോപ്റ്ററുകള്‍ വിന്യസിച്ചാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. 'ഇപ്പോള്‍, 47 വ്യക്തികളില്‍ 23 പേരെ ജോഷിമഠിലേക്ക് മാറ്റി. ബാക്കിയുള്ള 8 പേരെ രക്ഷിക്കാന്‍ സൈന്യത്തിന്റെ തെരച്ചില്‍ തുടരുകയാണ്.
ആദ്യ ദിനം 33 തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ തിരച്ചില്‍ സംഘത്തിന് കഴിഞ്ഞു. ഹിമപാതമുണ്ടായ സ്ഥലത്തിന് തൊട്ടടുത്തുള്ള ഏഴടി മഞ്ഞാണ് ദൗത്യത്തെ കൂടുതല്‍ വെല്ലുവിളികളാക്കിയതെന്ന് പരാമര്‍ശിച്ചു. ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ അവസാന ഗ്രാമമായ മനയില്‍ പട്ടാള നീക്കം സുഗമമാക്കുന്നതിനായി മഞ്ഞ് നീക്കം ചെയ്യുന്നതില്‍ ഏര്‍പ്പെട്ടിരുന്ന 55 തൊഴിലാളികളാണ് കഴിഞ്ഞദിവസം രാവിലെ 7:15 ന് ഒരു ഹിമപാതത്തില്‍ കുടുങ്ങിയത്. ഇവര്‍ എട്ട് കണ്ടെയ്നറുകളിലും ഒരു ഷെഡിലും അടക്കപ്പെട്ടു.
ശേഷിക്കുന്ന മൂന്ന് കണ്ടെയ്നറുകളില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ കണ്ടെത്തി രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയ വക്താവ് ലഫ്റ്റനന്റ് കേണല്‍ സുനീല്‍ ബര്‍ട്ട്വാള്‍ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 11:50 ഓടെ, 10 വ്യക്തികള്‍ ഉള്‍പ്പെടുന്ന അഞ്ച് കണ്ടെയ്നറുകള്‍ സെര്‍ച്ച് ഓപ്പറേഷന് ടീമുകള്‍ വിജയകരമായി കണ്ടെത്തി, അവരെയെല്ലാം ജീവനോടെ രക്ഷിച്ചു, രക്ഷപ്പെടുത്തിയ 10 പേരില്‍ നാല് തൊഴിലാളികളുടെ നില ഗുരുതരമായി തുടരുകയാണെന്നും വിവരമുണ്ട്.
മേഖലയില്‍ കനത്ത മഞ്ഞുവീഴ്ച മൂലമുള്ള വെല്ലുവിളികള്‍ ഉയര്‍ത്തിക്കാട്ടി, ടീമുകള്‍ അതീവ ജാഗ്രതയോടെയാണ് തിരച്ചില്‍ പ്രവര്‍ത്തനത്തെ സമീപിക്കുന്നത്. പ്രദേശത്ത് ചെറിയ തോതിലുള്ള ഹിമപാതങ്ങള്‍ കാരണം, രക്ഷാപ്രവര്‍ത്തനങ്ങളുടെ പുരോഗതി മന്ദഗതിയിലാണ്, ജാഗ്രതയോടെയാണ് നടത്തുന്നത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി മുഖ്യമന്ത്രിയുടെ വസതിയില്‍ നിന്ന് രക്ഷാപ്രവര്‍ത്തനം നിരന്തരം നിരീക്ഷിക്കുകയും ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുകയും ചെയ്യുന്നു. മുഖ്യമന്ത്രി ധാമി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കുകയും രക്ഷാപ്രവര്‍ത്തനത്തെ കുറിച്ച് അറിയിക്കുകയും ചെയ്തു.
ബിഹാര്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് കുടുങ്ങിയതെന്ന് ഉത്തരാഖണ്ഡ് സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു.






