
ബാംഗ്ലൂര്‍: ക്രീസില്‍ കാര്യമായ സ്കോര്‍ നേടാന്‍ കഴിഞ്ഞില്ലെങ്കിലും വാര്‍ത്താസമ്മേളനത്തില്‍ താരമായി വിരാട് കോഹ്ലി. ഐപിഎല്‍ മത്സരങ്ങളിലും താന്‍ നേരത്തേയും ഓപ്പണറായി ഇറങ്ങിയിട്ടുണ്ട്. നാല് സെഞ്ച്വറികളും നേടി. അത് ആരും പറയുന്നുമില്ല. എന്നാല്‍ ഈ മത്സരത്തില്‍ റണ്‍സ് നേടാത്തതില് പ്രശ്നമായെന്നും കോഹ്ലി ആഞ്ഞടിച്ചു. ബാറ്റ്സ്മാന് എന്ന നിലയില്‍ പരാജയമായോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നായകന്.
ആദ്യം തന്നെ താന്‍ ക്രീസില്‍ ഇറങ്ങി 70 റണ്‍സ് എടുത്ത് വിജയിച്ചാല്‍ പിന്നെ നിങ്ങള്‍ ഈ ചോദ്യം ചോദിക്കില്ലലോ എന്നായിരുന്നു കോഹ്ലിയുടെ രസകരമായ മറുചോദ്യം. ബാംഗ്ലൂരില്‍ നടന്ന ഇംഗ്ലണ്ടുമായുള്ള ട്വന്റി ട്വന്റി മത്സരത്തില്‍ 75 റണ്‍സിന് വിജയിച്ചിരുന്നു. എന്നാല്‍ മുഴുവന്‍ മാച്ചുകളിലുമായി 52 റണ്‍സാണ് കോഹ്ലി നേടിയത്.
കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ഞാന്‍ കാര്യമായി സ്കോര്‍ ചെയ്തില്ല. ഞാന്‍ ഇപ്പോള്‍ മറ്റുള്ളവരുടെ മത്സരങ്ങള്‍ വീക്ഷിക്കുകയാണ്. ഒരു ടീമില്‍ 10 പേരുണ്ട്. എല്ലാം താന്‍ തന്നെ ചെയ്തു കഴിഞ്ഞാല്‍ മറ്റുള്ളവ ആരാണ് ചെയ്യുകയെന്നും അദ്ദേഹം ചോദിച്ചു. മുന്‍ ക്യാപറ്റന് മഹേന്ദ്ര സിങ്ങ് ധോണിയും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ടീമില്‍ നിരവധി പ്രതിഭകളുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.



