മഹാകുംഭമേളയില്‍ പങ്കെടുത്തതിന് പിന്നാലെ വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനംനടത്തി നടി പ്രീതി സിന്റ. അമ്മയ്ക്കൊപ്പമായിരുന്നു ക്ഷേത്രത്തിമലക്കുളള താരത്തിന്റെ യാത്ര. തിരക്കേറിയ നിരത്തിലൂടെ ഓട്ടോറിക്ഷയിലടക്കം സഞ്ചരിച്ച് നടത്തിയ തീര്ത്ഥാടനയാത്രയെ സാഹസിക യാത്ര എന്നാണ് നടി വിശേഷിപ്പിച്ചിട്ടുളളത്.
യാത്രയെക്കുറിച്ച് വിശദമായ കുറിപ്പും വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. തനിക്ക് വിഐപി പരിഗണനയൊന്നും ലഭിച്ചില്ലെന്നും എന്നാല്‍ യാത്ര ഏറെ ആസ്വദിച്ചതിനാല്‍ അതൊന്നും തനിക്ക് പ്രശ്നമല്ലെന്നും പ്രീതി സിന്റ കുറിപ്പില്‍ പറയുന്നു.
സാഹസിക യാത്രയായിരുന്നു അത്. പ്രയാഗ്രാജിലേക്ക് നടത്തിയ യാത്രയുടെ സമാപനം വാരണാസിയിലെ ശിവരാത്രിയോടെ വേണമെന്ന ആഗ്രഹം അമ്മയാണ് പ്രകടിപ്പിച്ചത്. തീര്‍ച്ചയായും നമുക്ക് പോകാം എന്ന് അമ്മയ്ക്ക് ഉറപ്പുനല്‍കി. പ്രീതി സിന്റ കുറിപ്പില്‍ പറയുന്നു. തുടര്‍ന്നാണ് യാത്രയുടെ വിശേഷങ്ങള്‍ നടി വിവരിച്ചിട്ടുളളത്.
അവിടെ എത്തിയപ്പോഴാണ് കനത്ത തിരക്കുമൂലം കാര്‍ കടത്തിവിടില്ലെന്നും റോഡ് ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും വ്യക്തമായത്. കാല്‍നടയായി പോയിവേണം ദര്‍ശനം നടത്താന്‍. കാറിലും ഓട്ടോറിക്ഷയിലും സൈക്കിള്‍ റിക്ഷയിലും സഞ്ചരിക്കേണ്ടി വന്നു. പിന്നീട് തിക്കും തിരക്കും കൂട്ടുന്ന ജനങ്ങള്‍ക്കിടയിലൂടെ നടക്കേണ്ടിവന്നു.
വളരെ മാന്യമായിട്ടാണ് വാരണാസിയിലെ ജനക്കൂട്ടം എല്ലാവരോടും ഇടപെട്ടത്. മോശമായ അനുഭവമൊന്നും നേരിടേണ്ടിവന്നില്ല. വളരെ നല്ല ആളുകളായിരുന്നു അവിടെയെല്ലാം. സുദീര്‍ഘമായ യാത്ര ആയിരുന്നുവെങ്കിലും അതിന്റെ ബുദ്ധിമുട്ടൊന്നും അനുഭവപ്പെട്ടില്ല. വിശ്വാസത്തിന്റെ ശക്തിയ്ക്കും ചുറ്റുമുളള ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന ഊര്‍ജ പ്രവാഹത്തിനുമാണ് നന്ദി പറയേണ്ടത്.
ക്ഷേത്രദര്‍ശനം അമ്മയെ വളരെയധികം സന്തോഷവതിയാക്കി എന്നകാര്യം തനിക്ക് സംതൃപ്തി നല്കി. ദൈവത്തെപ്പോലെ തന്നെ നമ്മുടെ മാതാപിതാക്കളെയും നാം പൂജിക്കേണ്ടതാണ്. നമ്മള് രക്ഷിതാക്കളാകുമ്പോള് മാത്രമാണ് നാം അക്കാര്യം മനസിലാക്കുന്നത്.
അര്‍ധരാത്രിയോടെയാണ് ഞങ്ങള്‍ ക്ഷേത്രത്തിലെത്തിയത്. ആരതി ദര്‍ശിച്ചു. വിഐപി സൗകര്യങ്ങളൊന്നും അവിടെ ലഭ്യമായില്ല. എന്നാല്‍ അതൊന്നും ഒരു പ്രശ്നമേയല്ല.രണ്ട് വരങ്ങളാണ് തനികക്ക് ലഭിച്ചത്. ഒന്ന് മഹാദേവന്റെ അനുഗ്രഹം. രണ്ടാമത്തേത് അമ്മയുടെ തിളങ്ങുന്ന പുഞ്ചിരി. പ്രീതി സിന്റ കുറിച്ചു.

Comments