
അമ്മയാവാന്‍ പോകുന്ന സന്തോഷം പങ്കുവെച്ച് ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട്. ആദ്യ കുഞ്ഞിനെ വരവേല്‍ക്കാന്‍ കാത്തിരിക്കുന്നതായി വിനേഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
'ഞങ്ങളുടെ പ്രണയം ഒരു പുതിയ അദ്ധ്യായത്തിലൂടെ തുടരുകയാണ്' ഭര്‍ത്താവുമൊത്തുളള ചിത്രം പങ്കുവെച്ച് വിനേഷ് ഫോഗട്ട് കുറിച്ചു. സഹതാരങ്ങളും സുഹൃത്തുക്കളും ദമ്പതികള്‍ക്ക് ആശംസകള്‍ അറിയിച്ചിട്ടുണ്ട്.
പാരിസ് ഒളിമ്പിക്സില്‍ ഗുസ്തിയില്‍ മത്സരിച്ച വിനേഷ് ഫൈനലില്‍ ഇടം നേടിയിരുന്നു. എന്നാല്‍ ഭാരക്കൂടുതലില്‍ അയോഗ്യയായി. അന്താരാഷ്ട്ര കായിക കോടതിയെ സമീപിച്ചെങ്കിലും താരത്തിന്റെ അപ്പീല്‍ തളളിയിരുന്നു. പിന്നീട് ഗുസ്തിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച താരം റെയില്‍വെയിലെ ജോലിരാജി വെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഹരിയാനയില്‍ നിന്ന് മത്സരിച്ച് നിയമസഭയില്‍ എത്തിയിരുന്നു.




