പുഞ്ചപ്പാടം: ഇന്ത്യയുടെ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ് ആരാധകന് സമ്മാനമായി നല്‍കിയത് 40,000 രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍. പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം പുഞ്ചപ്പാടത്താണു സംഭവം. വൈകിട്ട് പതിവുപോലെ ക്രിക്കറ്റ് കളിക്കാന്‍ പോകുകയായിരുന്നു ശബരീഷും കൂട്ടുകാരും. ചെന്നൈ സൂപ്പര്‍ കിങ്സ് ടീമിന്റെ ആരാധകനായ ശബരീഷ് മഞ്ഞ ജഴ്സിയാണ് ധരിച്ചിരുന്നത്. കയ്യില്‍ ബാറ്റുമുണ്ടായിരുന്നു.
ബസ് സ്റ്റോപിനു സമീപം കറുത്ത റേഞ്ച് റോവര്‍ കാര്‍ കിടക്കുന്നതു കണ്ടു നോക്കി. കാറിനു സമീപത്തു മൊബൈല്‍ ഫോണില്‍ സംസാരിച്ചു നില്‍ക്കുന്നയാളെ കണ്ടു ഞെട്ടി. ഇന്ത്യക്ക് ട്വന്റി20 കിരീടം നേടിിക്കൊടുത്ത സൂപ്പര്‍ താരം കണ്മുന്നില്. ഒരു സെല്‍ഫി എടുത്തോട്ടെ എന്നു ശബരീഷ്. സെല്‍ഫി എടുക്കുമ്പോഴാണു ശബരീഷിന്റെ ഫോണിന്റെ ഡിസ്പ്ലേയില്‍ പൊട്ടലുള്ളതു സഞ്ജുവിന്റെ ശ്രദ്ധയില്‍പെട്ടത്. ചിത്രത്തിനു വ്യക്തതയുമുണ്ടായിരുന്നില്ല. കാറിന്റെ ഡിക്കി തുറന്ന് സഞ്ജു ഒരു മൊബൈല്‍ ഫോണ്‍ എടുത്തു ശബരീഷിനു നന്നായി ക്രിക്കറ്റ് കളിക്കണമെന്ന ഉപദേശത്തോടെ മൊബൈല്‍ നല്കി. സഞ്ജു കോഴിക്കോടുള്ള സുഹൃത്തിന്റെ വീട്ടില്‍നിന്നു കോയമ്പത്തൂര്‍ വിമാനത്താവളത്തിലേക്കു പോകുകയായിരുന്നു.



