ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് മുന്‍ ചാമ്പ്യന്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ എം.എസ്. ധോണിയുടെ പരുക്കില്‍ വീണ്ടും ആശങ്ക. 11 നു ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലും ധോണിക്കു കളിക്കാനാകില്ലെന്നു സൂപ്പര്‍ കിങ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കാശി വിശ്വനാഥന് പറഞ്ഞു. കാല്‍ത്തുടയ്ക്കേറ്റ പരുക്കു മൂലം ധോണിക്ക് 19-ാം സീസണില്‍ ഇതുവരെ കളിക്കാനായില്ല. ധോണി കളിക്കളത്തില്‍ എന്നു തിരിച്ചെത്തുമെന്നു പറയാനാകില്ലെന്നു കാശി വിശ്വനാഥന് വ്യക്തമാക്കി. ധോണിയുടെ അഭാവം സൂപ്പര്‍ കിങ്സിനെ വല്ലാതെ അലട്ടുന്നുണ്ട്്. മൂന്ന് കളികളും തോറ്റ അവര്‍ ഏറ്റവും പിന്നിലാണ്. -2.517 ആണ് സൂപ്പര്‍ കിങ്സിന്റെ നെറ്റ് റണ്‍റേറ്റ്. ധോണി കഴിഞ്ഞ ദിവസം പരിശീലിക്കുന്ന വീഡിയോ വൈറലായിരുന്നു.



