
മലപ്പുറം: കോഡൂരില്‍ ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ ലത്തീഫിന്റെ മരണത്തില്‍ പ്രതികള്‍ക്കെതിരെ നരഹത്യകുറ്റം ചുമത്തി. ബസ് ജീവനകക്കാരായ നിഷാദ് സിജു, സുജീഷ് എന്നിവര്ശക്കതിരേയാണ് കേസെടുത്തത്. സംഭവത്തില്‍ കസ്റ്റഡിയില്‍ എടുത്ത മൂന്ന് ബസ് ജീവനക്കാരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം മരണകാരണം ഹൃദയാഘാതമാണെന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്.
പിടിബി ബസിലെ ജീവനക്കാര്‍ ആക്രമിച്ചതിന് പിന്നാലെ ലത്തീഫ് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ അബ്ദുല്‍ ലത്തീഫ് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയപ്പോള്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. വടക്കേമണ്ണയിലെ ബസ് സ്റ്റോപ്പില്‍ നിന്ന് ആളെ കയറ്റിയത് ചോദ്യം ചെയ്തായിരുന്നു ഡ്രൈവറെ മര്‍ദിച്ചത്. അബ്ദുല്‍ ലത്തീഫ് തനിച്ചാണ് മലപ്പുറം താലൂക്ക് ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഇന്നലെ രാവിലെ പത്തോടെ മലപ്പുറം വെസ്റ്റ് കോഡൂരിലായിരുന്നു സംഭവം.
വടക്കേമണ്ണയിലേക്കു ഓട്ടം പോയി തിരിച്ചുവരുന്നതിനിടെ വഴിയില്‍നിന്ന് അബ്ദുള്‍ ലത്തീഫിന്റെ ഓട്ടോയിലേക്കു യാത്രക്കാര്‍ കയറുകയായിരുന്നു. പിന്നാലെ വന്ന, മഞ്ചേരി-തിരൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ് ജീവനക്കാര്‍ വെസ്റ്റ് കോഡൂരില്‍ ഓട്ടോ തടഞ്ഞുവച്ച് ഇത് ചോദ്യംചെയ്തു. തുടര്‍ന്നു നടന്ന കൈയേറ്റത്തില്‍ അബ്ദുള്‍ ലത്തീഫിനു പരുക്കേറ്റതായി നാട്ടുകാര്‍ പറഞ്ഞു. ചികിത്സ തേടാനായി ഓട്ടോ ഓടിച്ച് മലപ്പുറം കോട്ടപ്പടി താലൂക്ക് ആശുപത്രിയില്‍ എത്തിയ അബ്ദുള്‍ ലത്തീഫ് ഇവിടെവച്ചാണ് കുഴഞ്ഞുവീഴുകയായിരുന്നു. പിന്നീട് മരണം സ്ഥിരീകരിച്ചു.






