
ചെന്നൈ : കബഡി കളിക്കിടെയുണ്ടായ തര്‍ക്കത്തില്‍ പ്ലസ്വണ് വിദ്യാര്‍ത്ഥിയെ വെട്ടിപ്പരുക്കേല്‍പ്പിച്ച 3 വിദ്യാര്‍ത്ഥികള്‍ പിടിയില്‍ . തൂത്തുക്കുടിയില്‍ കെട്ടിയമ്മല്‍ പുരത്തിനു സമീപമാണു സംഭവം . ബസില്‍ യാത്ര ചെയത സ്കൂള്‍ വിദ്യാര്‍ത്ഥി ദേവേന്ദ്രനാണു വെട്ടേറ്റത് .
ബൈക്കില്‍ ബസിനെ പിന്തുടര്ന്ന് സംഘം , ബസ് തടഞ്ഞു നിര്‍ത്തി അകത്തുകയറി വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുകയായിരുന്നു . തുടര്‍ന്നു പുറത്തേക്കു തളളിയിട്ട ശേഷം തലയില്‍ അടക്കം വെട്ടി. മറ്റു യാത്രക്കാര്‍ ബഹളം വെച്ചതോടെ അക്രമിസംഘം കടന്നുകളഞ്ഞു . തൂത്തുക്കുടി പോലീസെത്തിയാണു കുട്ടിയെ ആശുപത്രിയിലെത്തിച്ചത് . തലയിലും മുതുകിലും കൈകളിലും അടക്കം 16 വെട്ടുകളുണ്ടായിരുന്നു. കൈവിരലുകളും അറ്റു .
പ്രത്യേക സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് 17 വയസ്സുകാരായ 3 പേരെ പിടികൂടിയത് . കബഡി കളിക്കിടെയുണ്ടായ തര്ക്കത്തിന്റെ് വൈരാഗ്യമാണ് അക്രമത്തിനു പിന്നാലെ പിടിയിലായവര്‍ മൊഴി നല്കി . ഗുരുതരമായി പരുക്കേറ്റ കുട്ടി ചികിത്സയിലാണ് .






