വാഷിംഗ്ടണ്‍: അമേരിക്കയില്‍ കുടിയേറുന്നവരെ കൊണ്ട് അമേരിക്കന്‍ സംസ്ക്കാരത്തെ ബഹുമാനിപ്പിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയുടെ മതനിരപക്ഷേ സ്വാതന്ത്ര്യം സംരക്ഷിക്കാനും കുടിയേറ്റക്കാര്‍ തങ്ങളുടെ നാടിനെ ബഹുമാനിക്കും എന്ന് ഉറപ്പുവരുത്താനുള്ള നടപടികളാണ് താന്‍ ചെയ്തതെന്നും ട്രംപ് പറഞ്ഞു.
മുസ്ളീം ഭൂരിപക്ഷമുള്ള ഏഴ് രാജ്യങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിനെ വിവിധ രാഷ്ട്രീയ മതാദ്ധ്യക്ഷന്മാര് പങ്കെടുത്ത വേദിയിലാണ് ട്രംപ് ന്യായീകരിച്ചത്. അമേരിക്കന്‍ സംസ്ക്കാരത്തെ ബഹുമാനിക്കുന്ന ഏവരേയും തങ്ങള്‍ സ്വാഗതം ചെയ്യുന്നു. അക്കാര്യം ഉറപ്പുവരുത്താനുള്ള ചുമതല തങ്ങള്‍ക്കുണ്ടെന്നും പറഞ്ഞു. ലോകത്തുള്ള പല വിധ പ്രശ്നങ്ങള്‍ അമേരിക്കയെ ബാധിക്കാതെ നോക്കുക തന്റെ ചുമതലയാണ്. പിന്നോക്ക വിഭാഗങ്ങള്‍ക്കെതിരേ ലോകത്ത് അനേകം അതിക്രമങ്ങളാണ് നടക്കുന്നതെന്നും അത്തരം അക്രമങ്ങള്‍ തടയുക ലോക രാജ്യങ്ങളുടെ ചുമതലയാണ് അക്കാര്യത്തിനായി രാജ്യങ്ങള്‍ ഒന്നിക്കുന്നതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി. മതമേലദ്ധ്യക്ഷന്മാരേയും സന്നദ്ധ സംഘടനകളെയും രാഷ്ട്രീയത്തില്‍ നേരിട്ട് ഇടപെടാന്‍ വിലക്കിയിരുന്നു ജോണ്സണ് നിയമം പുന:പരിശോധിക്കേണ്ട കാലം കടന്നുപോയതായും ട്രംപ് വ്യക്തമാക്കി.
ട്രംപിനെതിതേ കനത്ത പ്രതിഷേധം അമേരിക്കയില്‍ ഉടലെടുത്തിരിക്കുന്ന സാഹചര്യത്തിലാണ് വിവാദ പ്രസ്താവനകള്‍ക്കും നടപടികള്‍ക്കും വിശദീകരണവുമായി ട്രംപ് രംഗത്ത് വന്നത്. ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച ഇറാനെ നോട്ടമിട്ടിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് ട്രംപ് വ്യക്തമാക്കിയത്. മുസ്ളീം ഭൂരിപക്ഷമുള്ള ഏഴ് രാജ്യങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ അമേരിക്കന്‍ വിമാനത്താവളങ്ങളില്‍ കര്‍ശനമായ പരിശോധനയാണ് നടക്കുന്നത്.

Comments