
മദ്യലഹരിയില്‍ 25 സകൂള്‍ ബസ് ഡ്രൈവര്‍മാര്‍ പിടിയില്‍
തിരുവനന്തപുരം: മദ്യപിച്ച് സ്കൂള്‍ ബസ് ഓടിച്ച 25 ഡ്രൈവര്‍മാര്‍ പിടിയിലായി. എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് മദ്യ ലഹരിയില്‍ സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ പിടിയിലാകുന്നത്.
എറണാകുളം റേഞ്ച് ഐജി വിജയന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് പേലീസ് പരിശോധന നടത്തിയത്. പരിശോധന ഫലങ്ങള്‍ ഇനിയും പുറത്തുവരാനിരിക്കെ കൂടുതല്‍ ഡ്രൈവര്‍മാര്‍ കുടുങ്ങുമെന്നാണ് സൂചന.






