പ്രേതമെന്നാരോപിച്ച് മാതാപിതാക്കള്‍ അവനെ മരണത്തിന് വിട്ടുകൊടുത്തു
പ്രേതമെന്നാരോപിച്ച് മാതാപിതാക്കള്‍ അവനെ മരണത്തിന് വിട്ടുകൊടുത്തു
Authored by Web Desk | Last updated: 03 Feb 2017, 6:57 PM | 1 min read
പ്രേതമെന്ന് ആരോപിച്ച് മാതാപിതാക്കള്‍ മരണത്തിന് വിട്ടുകൊടുത്ത പട്ടിണിക്കോലമായ ബാലന്റെ വാര്‍ത്ത കഴിഞ്ഞ വര്‍ഷമാണ് പുറത്ത് വന്നത്. ഒരു വര്‍ഷത്തിനിപ്പുറം അവന് സുന്ദരക്കുട്ടപ്പനായി സ്കൂളില്‍ പോകാന്‍ തയ്യാറെടുക്കുകയാണ്. നൈജീരിയക്കാരനായ ഹോപ്പ് എന്ന രണ്ട് വയസുകാരനാണ് മാതാപിതാക്കളുടെ ക്രുരതയെയും അതിജീവിച്ച് പുതിയ ജീവിതം വെട്ടിപ്പടിച്ചത്.
ആഫ്രിക്കയില്‍ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തകയായ ഡാനിഷ് യുവതി അഞ്ജ റിംഗ്റെണ് ലോവന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഹോപ്പിന് പുതുജീവന്‍ ലഭിച്ചത്. പട്ടിണിക്കോലമായി മരണാസന്നനായിരുന്ന ഹോപ്പിനെ ലോവന്‍ ഏറ്റെടുത്തു. അവര്‍ അവന് ആഹാരവും വസ്ത്രവും നല്കി. പേര് പോലെ തന്നെ ലോവന്‍ അവന് പുതിയ ജീവിതത്തെക്കുറിച്ച് പ്രതീക്ഷ നല്കി. ഇന്നിപ്പോള്‍ മിടുമിടുക്കനായ ഒരു പയ്യനാണ് ഹോപ്പ്.
ഹോപ്പ് അന്നും ഇന്നും
സ്കൂളില്‍ പോകാന്‍ തയ്യാറെടുക്കുകയാണ് അവന്. ഹോപ്പിന്റെ ഒരു വര്‍ഷം മുന്‍പുള്ള ചിത്രവും ഇപ്പോഴത്തെ ചിത്രവും ലോവന്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 2016 ജനുവരി 30നാണ് ഹോവന് ഹോപ്പിനെ ഏറ്റെടുക്കുന്നത്. പുഴുവരിച്ച് എല്ലുന്തി മരണാസന്നനായാണ് ഹോപ്പിനെ ജീവകാരുണ്യ പ്രവര്‍ത്തകര്‍ ഏറ്റെടുക്കുന്നത്. തുടര്‍ന്ന അവര്‍ അവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ടാഴ്ചത്തെ ചികിത്സ കൊണ്ട് തന്നെ ഹോപ്പ് ആരോഗ്യം വീണ്ടെടുത്തു.
ഹോപ്പ് ലോവനൊപ്പം
ജീവകാരുണ്യ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മൂന്ന് വര്‍ഷം മുമ്പാണ് ലോവന്‍ ആഫ്രിക്കയില്‍ എത്തുന്നത്. ആഫ്രിക്കന്‍ ചില്‍ഡ്രന്‍സ് എയ്ഡ് എജ്യൂക്കേഷന്‍ ആന്‍ഡ് ഡവലപ്മെന്റ് ഫൗണ്ടേഷന് എന്ന സംഘടനയുടെ സ്ഥാപകയാണ് അവര്‍. മൂന്ന് വര്‍ഷം കൊണ്ട് ആയിരക്കണക്കിന് കുട്ടികളെയാണ് ലോവന്‍ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയത്.