ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ നിന്ന് വ്യാജ ഡോക്ടര്‍ അറസ്റ്റില്‍. ഡോക്ടര്‍ ചമഞ്ഞ് രോഗികളെ പരിശോധിക്കാന്‍ ശ്രമിച്ച റിതജ് ത്രിപാഠി (30) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ന് ആണ് വ്യാജ ഡോക്ടര്‍ പിടിയിലായത്. അത്യാഹിത വാര്‍ഡില്‍ കയറി രോഗികളെ പരിശോധിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
ഇയാള്‍ ഡോക്ടര്‍ ചമഞ്ഞ് രോഗികളില്‍ നിന്ന് പണം തട്ടിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ പല തവണ ഇയാളെ ആശുപത്രിയില്‍ വച്ച് കണ്ടിട്ടുണ്ടെന്ന് എയിംസ് അധികൃതര്‍ പറഞ്ഞു. മെഡിക്കല്‍ ബിരുദമുണ്ടോ എന്ന ചോദ്യത്തിന് താന്‍ യോഗയില്‍ ബിരുദം നേടിയിട്ടുണ്ടെന്നാണ് ഇയാള്‍ മറുപടി നല്‍കിയത്.






