ജെയ്പൂര്‍: സാധാരണ പനിയുമായി അശുപത്രിയിലെത്തിയ രോഗിക്ക് എച്ച്ഐവി ബാധിതര്‍ക്കുള്ള മരുന്ന് നല്കിയ സംഭവത്തില്‍ ഡോക്ടര്‍ 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് വിധി. 2004ലാണ് കേസിനാസ്പദമായ സംഭവം.
കടുത്ത പനിയും ജല ദോഷവും ബാധിച്ച രാജസ്ഥാനി സ്വദേശിയായ ധന്‍രാജ് പട്ടേലിനാണ് ദുര്‍വിധിയുണ്ടായത്. ഉദയ്പൂരിലുള്ള എംബി സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ ഡി സി കുമാവത്തിനെ കാണുകയായിരുന്നു. ലക്ഷണങ്ങള്‍ എച്ഐവിയുണ്ടൊ എന്ന് സംശയിക്കുന്നതായി ഡോക്ടര്‍ പറഞ്ഞ് ചികിത്സിക്കുകയായിരുന്നു. എന്നാല്‍ രോഗം ഉണ്ടോ എന്ന് പരിശോധനകള്‍ നടത്താതെതന്നെ ചികിത്സിക്കുകയായിരുന്നു. ചികിത്സയ്ക്ക് ഇന്‍ഷുറന്‍സ് സംരക്ഷണം നല്കിയ കമ്പനിക്കും പിഴ വിധിച്ചിട്ടുണ്ട്.
പിന്നീട് 2007ല്‍ മുംബൈയിലെ ആശുപത്രിയില്‍ വിദഗ്ധ പരിശോധന നടത്തിയപ്പോഴാണ് എയ്ഡ്സ് രോഗിയല്ല എന്നു തെളിഞ്ഞത്. ഇതേത്തുടര്‍ന്ന് നല്കിയ കേസിലാണ് വിധി വന്നിരിക്കുന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് കുമാവത്തും ഇന്‍ഷ്വറന്‍സ് അധികൃതരും തള്ളിക്കളയുകയായിരുന്നു. പിന്നീട് 2013ല്‍ ധന്‍രാജ് ഉപഭോക്തൃ ഫോറത്തില്‍ പരാതി നല്‍കുകയായിരുന്നു.
ചികിത്സയ്ക്കും മരുന്നിനുമായി വളരെയധികം ബുദ്ധിമുട്ടുകയും ഇതിനായി ലോണ്‍ എടുക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. ഇതിന് പുറമെ എയ്ഡ്സ് ആണെന്ന് പറഞ്ഞ് ആളുകള്‍ തങ്ങളില്‍ നിന്നും മാറി നിന്നുവെന്നും അത് വ്യപാരത്തെ ബാധിച്ചുവെന്നും അയാള്‍ പരാതിയില്‍ പറഞ്ഞു. നിരന്തരമായ മരുന്നിന്റെ ഉപയോഗം ആരോഗ്യത്തെ നശിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.






