
ഓയൂര്‍: വെളിനല്ലൂര്‍ ശ്രീരാമ ക്ഷേത്രത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുതുതായി നിര്‍മിച്ച സ്‌റ്റേജിന്റെ ഉദ്‌ഘാടനം ദേവസ്വം ബോഡ് അംഗം അഡ്വ. എ.അജികുമാര്‍ നിര്‍വഹിച്ചു. സ്‌റ്റേജ് നിര്‍മാണ കമ്മിറ്റി പ്രസിഡന്റ് പ്രകാശ് വി. നായര്‍ അധ്യക്ഷത വഹിച്ചു. രാമേയം നൃത്തവിദ്യാലയം സ്വാഗത നൃത്തം അവതരിപ്പിച്ചു. ദേവസ്വം ബോര്‍ഡ് അംഗം ജി.സുന്ദരേശന്‍, ദേവസ്വം ബോര്‍ഡ് ചീഫ് എഞ്ചിനീയര്‍ രഞ്‌ജിത്ത് കെ.ശേഖര്‍, നിര്‍മാണ കമ്മിറ്റി സെക്രട്ടറി വി. ഹരികുമാര്‍, ക്ഷേത്രം തന്ത്രി അഗ്നി ശര്‍മന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട്, വാര്‍ഡ് അംഗം ടി.കെ. ജ്യോതിദാസ്, ഹരിദാസ്, ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് രത്നകുമാരി, സബ് ഗ്രൂപ്പ് ഓഫീസര്‍ സിന്ധു രാഘവന്‍, കണ്‍വീനര്‍ അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
