കൊല്ലം: വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണത്തക്ക നിലയില്‍ 1972ലെ വന്യജീവി സംരക്ഷണ നിയമം കാലോചിതമായി പരിഷ്‌കരിക്കണമെന്ന് കിസാന്‍ സഭ സംസ്‌ഥാന പ്രസിഡന്റ് കെ.വി. വസന്തകുമാര്‍ ആവശ്യപ്പെട്ടു. കിസാന്‍ സഭ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊല്ലം ഹെഡ് പോസ്‌റ്റ് ഓഫീസിന് മുന്നില്‍ നടന്ന മാര്‍ച്ചും ധര്‍ണയും ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്യജീവി ആക്രമണം മൂലം കേരളത്തിന്റെ മലയോര മേഖലയില്‍ ജീവിക്കാനോ കൃഷി ചെയ്യാനോ ആകാത്ത വിധം കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. കേന്ദ്ര നിയമത്തിന്റെ കാര്‍ക്കശ്യം മൂലം അപകടകാരികളായ വന്യജീവികളെ പോലും നേരിടാന്‍ വനം വകുപ്പ് ഉദ്യോഗസ്‌ഥര്‍ക്ക് കഴിയുന്നില്ല. ഇക്കാര്യത്തില്‍ അടിയന്തര പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.ആര്‍. മോഹനന്‍ പിള്ള അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി അഡ്വ. ലെനു ജമാല്‍, സി.പി.ഐ. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ജി.ആര്‍. രാജീവന്‍, കിസാന്‍ സഭ സംസ്‌ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എസ്. അജയഘോഷ്, ആര്‍. ചന്ദ്രിക, സംസ്‌ഥാന കൗണ്‍സില്‍ അംഗങ്ങളായ എന്‍. നളിനാക്ഷന്‍, ബി. സുധാകരന്‍ നായര്‍, പി. ഉണ്ണികൃഷ്‌ണന്‍, കണ്ണങ്കോട് സുധാകരന്‍, ബി. ശ്രീകുമാര്‍, അഡ്വ. ആര്‍. ഗോപാലകൃഷ്‌ണപിള്ള എന്നിവര്‍ പ്രസംഗിച്ചു.
