
ഓയൂര്‍: വെളിനെല്ലൂര്‍ ശ്രീരാമ സ്വാമി ക്ഷേത്രത്തിലെ രോഹിണി നാളില്‍ നടത്തിവരുന്ന രോഹിണി ചന്തയും രോഹിണി ഫെസ്‌റ്റും സാംസ്‌കാരിക സമ്മേളനവും ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് രത്നകുമാരിയുടെ അധ്യക്ഷതയില്‍ സിനിമാ നിര്‍മാതാവും കാരുണ്യ പ്രവര്‍ത്തകനുമായ വിനായക എസ്. അജിത്‌കുമാര്‍ ഉദ്‌ഘാടനം ചെയ്‌തു.
ഉപദേശക സമിതി സെക്രട്ടറി വി. ഹരികുമാര്‍, ദേവസ്വം അസി. കമ്മിഷണര്‍ കെ. സൈനുരാജ്, ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസര്‍ സിന്ധു രാഘവന്‍, കാരുണ്യ പ്രവര്‍ത്തകന്‍ എ. സിറാജുദീന്‍, കൊട്ടാരക്കര ഗണപതി ക്ഷേത്രം ഉപദേശക സമിതി വൈസ് പ്രസിഡന്റ് ഷണ്മുഖന്‍ ആചാരി, ക്ഷേത്രം ഉപദേശക സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.



Comments