ചവറ: ബി.സി. ക്രിയേറ്റീവ് സെന്റര്‍ ആന്‍ഡ് ലൈബ്രറിയുടെ അഞ്ചാമത് വാര്‍ഷികാഘോഷം ഇന്ന് മുതല്‍ ആറ് വരെ വിവിധ പരിപാടികളോടെ നടക്കും. ഇന്ന് രാവിലെ ഒന്‍പത് മുതല്‍ നാടക ശില്‍പശാല. വൈകിട്ട് 6.30ന് ചലച്ചിത്ര അക്കാദമി ചലച്ചിത്ര പ്രദര്‍ശനം. നാളെ ഉച്ചയ്‌ക്ക് രണ്ട് മുതല്‍ അഖില കേരള ക്വിസ് മത്സരം. ഡോ. രാജൂ നാരായണസ്വാമി ഉദ്‌ഘാടനം ചെയ്യും. അഞ്ചിന് വൈകിട്ട് ആറിന് കലാപരിപാാടികള്‍. ആറിന് വൈകിട്ട് അഞ്ചിന് ബി.സി. ക്രിയേറ്റീവ് സെന്റര്‍ കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന ഹ്രസ്വ ചിത്ര പ്രദര്‍ശനം. ആറിന് സാംസ്‌കാരിക സമ്മേളനവും ചവറ എ. ബാലചന്ദ്രന്‍ സ്‌മൃതി കവിതാ പുരസ്‌കാര സമര്‍പണവും. പ്രഫ.വി.മധുസൂദനന്‍ നായര്‍, സുഭാഷ് ചന്ദ്രന്‍, സന്ധ്യാ രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികളായ സി.എ. ശരത്‌ചന്ദ്രന്‍, എഫ്. ജോര്‍ജ്, പ്രമോദ് കുമാര്‍, ആര്‍. ഹരികൃഷ്‌ണന്‍, വിവേക് വിജയന്‍, നിഖില്‍ ചന്ദ്രന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
