കൊല്ലം: കേരള ന്യൂനപക്ഷ കമ്മിഷന് അംഗം പി. റോസയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ് നടത്തി. പരിഗണിച്ച നാലു കേസുകളില്‍ മൂന്നെണ്ണം പരിഹരിച്ചു. ശേഷിക്കുന്നത് അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കും. പെന്ഷന് മുടക്കം, ജോലിസ്ഥലത്തെ തര്‍ക്കം തുടങ്ങിയ വിഷയങ്ങളിലായിരുന്നു പരാതികള്‍. പള്ളി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട പരാതി വഖഫ് ബോര്‍ഡിന് കൈമാറി. കമ്മിഷന് അസിസ്റ്റന്റ് ആര്.സി. രാഖി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരാതികള്‍ 9746515133 വാട്സ്ആപ്പ് നമ്പറിലൂടെയും സ്വീകരിക്കും.
