കൊല്ലം: ചാത്തന്നൂര്‍ കാരംകോട് സഹകരണ സ്‌പിന്നിങ് മില്‍ സ്വകാര്യ സ്‌ഥാപനങ്ങള്‍ക്ക് വാടകയ്‌ക്ക് കൊടുക്കാനുള്ള മാനേജിങ് ഡയറക്‌ടറുടെ ഗൂഢ നീക്കം ഉപേക്ഷിക്കണമെന്ന് യു.ഡി.എഫ്. ആവശ്യപ്പെട്ടു. എന്‍.സി.ഡി.സി.
ഫണ്ട് ഉപയോഗിച്ച് ആദ്യഘട്ട നവീകരണ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ച മില്ലില്‍ തുടര്‍ന്നുള്ള നവീകരണം നടത്താതെ ഒഴിഞ്ഞുകിടക്കുന്ന സ്‌ഥലമെന്ന പേരില്‍ വാടകയ്‌ക്ക് കൊടുക്കാനുള്ള നീക്കത്തില്‍ വന്‍ അഴിമതിയാണ്. 57 കോടി രൂപ നവീകരണ ഫണ്ട് ഉണ്ടായിട്ടാണിത്. ഹൈവേ വികസനത്തിന്റെ ഭാഗമായി വസ്‌തു വിട്ടു കൊടുത്തതിന്റെ പേരില്‍ 20 കോടി രൂപയോളം ലഭിച്ചിട്ടും തൊഴിലാളികളുടെ 2018 മുതലുള്ള പി.എഫ്. അടച്ചില്ല. പിരിഞ്ഞുപോയ തൊഴിലാളികളുടെ ആനുകൂല്യവും നല്‍കുന്നില്ല. മാനേജിങ് ഡയറക്‌ടറുടെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ യു.ഡി.എഫ്. പ്രക്ഷോഭം ആരംഭിക്കുമെന്ന് യു.ഡി.എഫ്. ചാത്തന്നൂര്‍ നിയോജക മണ്ഡലം ചെയര്‍മാന്‍ നെടുങ്ങോലം രഘു അറിയിച്ചു.

Comments