
ചവറ: പന്മന മിന്നാംതോട്ടില്‍ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ഉത്സവം ഇന്നലെ സമാപിച്ചു. ഉത്സവത്തോട് അനുബന്ധിച്ച് നടന്ന അശ്വതി പൊങ്കാലയില്‍ നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു. ഇന്നലെ വൈകിട്ട് കെട്ടുകാഴ്ച, ആറാട്ട് ബലി, കൊടിയിറക്കും വലിയ കാണിക്കയും, ആറാട്ട് ഘോഷയാത്രയും നടന്നു. തുടര്‍ന്നു സേവയോടെ ഉത്സവം സമാപിച്ചു.



Comments