തിരുവനന്തപുരം: കുഞ്ഞുങ്ങളെ ലൈംഗികമായി ഉപദ്രവിക്കുന്ന പല കേസുകളും ഞെട്ടലുണ്ടാക്കുന്നതാണെന്നും ഇത്തരം സംഭവങ്ങള്‍ തുറന്നുപറയാന്‍ കുട്ടികള്‍ മടിക്കരുതെന്നും ജില്ലാ കളക്ടര്‍ അനു കുമാരി.
ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സമഗ്ര ലൈംഗികതാ വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്ര?ജക്ട് എക്സ് മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കളക്ടറേറ്റില്‍ സംഘടിപ്പിച്ച സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. വീടുകളിലെ മോശം സഹചര്യങ്ങള്‍ കുട്ടികളെ ചൂഷണം ചെയ്യുന്ന അവസ്ഥയിലേക്ക് നയിക്കുന്നു. മാതാപിതാക്കളും അധ്യാപകരും കുട്ടികളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി അവര്‍ക്കൊപ്പം നില്‍ക്കണമെന്നും ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. ലൈംഗിക വിദ്യാഭ്യാസത്തെ വൈമുഖ്യത്തോടെയാണ് എല്ലാവരും സമീപിക്കുന്നതെന്നും ലൈംഗികത സംബന്ധിച്ച കുട്ടികളുടെ സംശയങ്ങള്‍ ദുരീകരിക്കുന്നതിന് മാതാപിതാക്കളും അധ്യാപകരും മടികാണിക്കുകയാണെന്നും സബ് കളക്ടര്‍ ആല്‍ഫ്രഡ് ഒ.വി പറഞ്ഞു. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 150 എല്‍.പി/യു.പി സ്കൂളുകളിലെ പ്രധാന അധ്യാപകരാണ് സംവാദത്തില്‍ പങ്കെടുത്തത്. പോലീസ് ഉദ്യോഗസ്ഥര്‍, കനല് ഇന്നോവേഷന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവിടങ്ങളിലെ പ്രതിനിധികളാണ് ഓറിയന്റേഷന്‍ നല്‍കിയത്. ഏപ്രില്‍ 4, 7 തീയതികളിലും സംവാദ പരിപാടി തുടരും. ജില്ലാ ഭരണകൂടവും സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും കനല് ഇന്നോവേഷന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്നു ഗൈഡ് ഹൗസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് പ്ര?ജക്റ്റ് എക്സ്.

