ചെന്നൈ: തമിഴ്നാട്ടിലെ ആളുകള്‍ വോട്ട് ചെയ്ത് ജയിപ്പിച്ചിരിക്കുന്നത് ജയലളിയുടെ വീട്ടുവേലക്കാരിയെ മുഖ്യമന്ത്രിയാക്കനല്ലെന്ന് ഡിഎംകെ വര്‍ക്കിംങ് പ്രസിഡന്റ് എം കെ സ്റ്റാലിന്. എഐഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല നടരാജനെ മുഖ്യമന്ത്രിയാക്കുന്നത് അംഗീകരിക്കാനാകില്ല. ഇതു ജനാധിപത്യത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു. പിടിഐക്ക് നല്കിയ അഭിമുഖത്തിലാ ഭരണമാറ്റത്തിനുള്ള സാധ്യത തുറന്നു കാട്ടുകയായിരുന്നു അദ്ദേഹം.
ജനറല്‍ സെക്രട്ടറിയുടെ ചുമതലയേറ്റെടുത്തതിനു പിന്നാലെ ശശികല മുഖ്യമന്ത്രിയാകണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തിപ്പെട്ടിരുന്നു. 2016 മേയില്‍ ജനങ്ഹള്‍ വോട്ട് ചെയ്തത് ജയലളിത നയിക്കുന്ന സര്‍ക്കാറിന് വേണ്ടിയാണ് പനീര്‍ ശെല് വമോ അല്ലെങ്കില്‍ ജയലളിതയുടെ വീട്ടുകാരിയോ നയിക്കുന്ന സര്‍ക്കാറിന് വേണ്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതേസമയം ഭരണപ്രതിസന്ധി നിലനിന്നിരുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ ശക്തിപ്പെട്ടിരുന്നു. ലോക്സഭ ഡെപ്യൂട്ടി സ്പീക്കര്‍ എം. തമ്പിദുരൈയും ആവശ്യമുന്നയിച്ചിരുന്നു. ഇന്ന് ചേരുന്ന എഐഎഡിഎംകെ എംഎല്‍എമാരുടെ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകളുണ്ട്.






