
കൊച്ചി: ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായി പി.എ മുഹമ്മദ് റിയാസിനെ തിരഞ്ഞെടുത്തു. ജനറല് സെക്രട്ടറിയായി അഭോയ് മുഖര്ജി തന്നെ തുടരാനും എറണാകുളത്ത് ചേര്ന്ന ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാ സമ്മേളനം തീരുമാനിച്ചു. നിലവില് ദേശീയ പ്രസിഡന്റായ എം.ബി രാജേഷ് എംപി സ്ഥാനം ഒഴിയുന്ന സാഹചര്യത്തിലാണ് പുതിയെ നേതൃത്വത്തെ തിരഞ്ഞെടുത്തത്.
റിയാസിനൊപ്പം മഹാരാഷ്ട്രയില് നിന്നുള്ള അഖിലേന്ത്യ വൈസ് പ്രസിഡന്റ് പ്രീതി ശേഖറിന്റെ പേരും ചര്ച്ചകളില് ഉയര്ന്നു വന്നിരുന്നു. ബാങ്ക് ഉദ്യോഗസ്ഥയായ പ്രീതിയ്ക്ക് മുഴുവന് സമയ പ്രവര്ത്തകയാകാന് രാജിവെയ്ക്കേണ്ടതുണ്ടെന്നും ധരിപ്പിച്ചിരുന്നു.
നിലവില് അഖിലേന്ത്യ ജോയിന്റ സെക്രട്ടറി ആയിരുന്ന മുഹമ്മദ് റിയാസ്. 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പില് കോഴിക്കോട് നിന്നും ലോക്സഭയിലേക്ക് മത്സരിച്ച റിയാസ് പരാജയപ്പെട്ടിരുന്നു.







Comments