
ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ രൂക്ഷവിമര്‍ശനവുമായി പാക്കിസ്താന് വീണ്ടും. ആണവായുധങ്ങള്‍ സ്വരുക്കൂട്ടി ഇന്ത്യ പ്രതിരോധ രംഗത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കുന്നതായി പാകിസ്താന് ആരോപിച്ചു. ഇതിന്റെ ഭാഗമായി ഇന്ത്യ അതീവ രഹസ്യമായി ഒരു ആണവ നഗരം തന്നെ പടത്തുയര്ത്തുകയാണെന്നും പാകിസ്താന് ആരോപിച്ചു. പാക്ക് വിദേശകാര്യ വക്താവ് നഫീസ് സഖറിയയാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇതുമൂലം മേഖലയിലെ സമാധാനത്തിന് ബോധപൂര്‍വ്വം വിഘാതം ഉണ്ടാക്കുകയാണെന്നും പതിവായുള്ള വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
എന്നാല്‍ ആരോപണത്തെ ഇന്ത്യന്‍ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് തള്ളിക്കളഞ്ഞു. ഭീകരവാദത്തിന്റെ ദൂഷ്യഫലങ്ങളില്‍നിന്ന് ശ്രദ്ധ മാറ്റാനുള്ള പാക്കിസ്ഥാന്റെ ഗൂഢശ്രമമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ ഒരു രഹസ്യ ആണവ നഗരം പടുത്തുയര്‍ത്തുകയാണ്. ഇതിനായി അണവായുധങ്ങള്‍ ശേഖരിക്കുകയാണ്. പ്രദേശത്തെ പ്രധാനമായ സന്തുലിതാവസ്ഥയ്ക്ക് ഇന്ത്യയുടെ നീക്കം ഭീഷണിയാണെന്നും സഖറിയ പറഞ്ഞു.
ഇതിന് പുറമെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ ഇന്ത്യ പരീക്ഷിച്ചുവെന്നും. ഇത് പ്രദേശത്തിന്റെ സന്തുലിതാവസ്ഥയ്ക്ക് മോശമായി ബാധിക്കുമെന്നും പാക്ക് വക്താവ് ആരോപിച്ചു.
പാകിസ്താനെ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഒറ്റപ്പെടുത്തുന്നതിനായി നടത്തുന്ന ശ്രമത്തെ പരാജയപ്പെട്ടതായും വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിച്ചു. നിരവധി ആളുകളുടെ മരണത്തിലേക്ക് നയിക്കാവുന്ന ഇന്ത്യയുടെ നടപടികള്‍ അന്താരാഷ്ട്ര സമൂഹം വീക്ഷിക്കണമെന്നും പാക്ക് വക്താവ് പറഞ്ഞു.
എന്നാല്‍ കഴിഞ്ഞ ദിവസം വീണ്ടും കശ്മീരില്‍ പാക് പ്രകോപനമുണ്ടായിരുന്നു. ഇന്ത്യന്‍ സൈനീക പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തതിന് പുറമെ മോര്‍ട്ടാര്‍ ബോംബുകളും പ്രയോഗിച്ചിരുന്നു.
കശ്മീര്‍ മേഖലയില്‍ സമാധാനം സ്ഥാപിക്കുന്നതിന് പാക്കിസ്താന് നടത്തുന്ന ശ്രമങ്ങളെ ഇന്ത്യ പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.






