വെല്ലിങ്ടണ്‍: ന്യൂസിലാന്റിലെ ഫെയര്‍വെല്‍ സ്പിറ്റില്‍ കഴിഞ്ഞ ഒറ്റ രാത്രികൊണ്ട് കരയ്ക്കടിഞ്ഞത് 400 തിമിംഗലങ്ങള്‍. ഇതില്‍ 300 എണ്ണവും ചത്തു. ശേഷിക്കുന്ന 100 എണ്ണത്തെ രക്ഷിക്കാനായുള്ള തീവ്രശ്രമത്തിലാണ് നാട്ടുകാര്‍. അതേസമയം, ഇത്രയേറെ തിമിംഗലങ്ങളെ ഒന്നിച്ച് തീരത്തെത്താന്‍ പ്രേരിപ്പിച്ചത് എന്താണ് എന്നത് ഇപ്പോഴും ദുരൂഹമായി തുടരുകയാണ്.
ഒരു തിമിംഗലം അപായപ്പെട്ടതിനെ തുടര്‍ന്ന് അത് പുറപ്പെടുവിച്ച അപായ സൂചനകേട്ട് മറ്റുള്ളവയും തീരത്തേയ്ക്ക് എത്തപ്പെടുകയും കുടുങ്ങിപ്പോകുയും ആയിരുന്നു എന്നാണ് പ്രാഥമിക നിഗമനം. തിമിംഗലങ്ങള്‍ കൂട്ടത്തോടെ തീരത്തടിഞ്ഞേക്കുമെന്ന സൂചന വ്യാഴാഴ്ച യാത്രിയോടെ തിമിംഗല സംരക്ഷണ വകുപ്പിന് ലഭിച്ചിരുന്നുവെന്നും ഈ സൂചനകളുടെ അടിസ്ഥാനത്തില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാതിരുന്നതാണ് ഇത്തരമൊരു ദുരന്തത്തില്‍ എത്തിച്ചിരിക്കുന്നതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ജീവന് ശേഷിക്കുന്ന തിമിംഗലങ്ങള്‍ക്കു മേല്‍ നനഞ്ഞ തുണികളിട്ട് ജീവന് നിലനിര്‍ത്താനും തിരികെ കടലില്‍ ഇറക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

Comments