കൊച്ചി: അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഇലക്ട്രോണിക്സ് മാലിന്യം നിറച്ച കപ്പല്‍ തിരിച്ചയ്ക്കാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവ് നല്കി. കൊച്ചി തുറമുഖ അധികൃതര്‍ക്കും കസ്റ്റംസിനുമാണ് നിര്‍ദേശ്ശം കിട്ടിയത്.
കേന്ദ്ര മലിനീകരണ ബോര്‍ഡിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ ഇ-മാലിന്യം ഇറക്കുമതി ചെയ്തവര്‍ ഉടന്‍ മാറ്റണമെന്നും ഉത്തരവില്‍ ഉണ്ട്. ഇ- മാലിന്യം കൊണ്ടു വന്ന കപ്പല്‍ മൂന്നുമാസത്തിനുള്ളില്‍ തിരിച്ചയ്ക്കണമെന്നാണ് മലിനീകരണ ബോര്‍ഡ് ചെയര്മാന് കെ.സജീവന് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
80 കണ്ടെയ്നറുകളില്‍ 8000 ഡിജിറ്റല്‍ പ്രിന്ററുകളാണ് കൊല്‍ക്കത്ത കമ്പനി അമേരിക്ക, ജപ്പാന് എന്നിവിടങ്ങളില്‍ നിന്ന് എത്തിച്ചത്.കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടെ ഇ- മാലിന്യം പലപ്പോഴായി കൊച്ചിയില്‍ എത്തിയതായാണ് സൂചനകള്‍. അന്വേഷണം നടക്കുന്നതിനാല്‍ ഇ-മാലിന്യം കൊണ്ടുവന്ന കമ്പനിയുടെ പേര് പുറത്തു വിട്ടിട്ടില്ല. 30 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കപ്പല്‍ തിരിച്ചയയ്ക്കുമെന്ന് കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി.






