
തിരുവനന്തപുരം: സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മ്മിച്ച ലോ അക്കാദമിയുടെ മതില് റവന്യു വകുപ്പ് പൊളിച്ചുമാറ്റി. വെള്ളിയാഴ്ച അക്കാദമിയുടെ ഗേറ്റും മതിലും പൊളിച്ചു മാറ്റണമെന്നും ആവശ്യപ്പെട്ട് റവന്യു വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ശനിയാഴ്ച ഗേറ്റ് മാത്രമേ അക്കാദമി പൊളിച്ച് മാറ്റിയിരുന്നുള്ളു. ഇതിനെ തുടര്‍ന്നാണ് റവന്യു വകുപ്പ് അക്കാദമിയുടെ മതിലും പൊളിച്ചുമാറ്റിയത്. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച് കുര്യന്റെ റിപ്പര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കവാടം പൊളിച്ചു നീക്കാന്‍ അക്കാദമിക്ക് നോട്ടീസ് നല്‍കിയിരുന്നു.
നേരത്തെ ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ്. അച്യുതാനന്ദന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനാണ് ലോ ആക്കാദമിയുടെ കൈയ്യേറ്റങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടത്.
അക്കാദമിയിലെ അനധീകൃത നിര്‍മ്മാണങ്ങള്‍ പൊൡ് മാറ്റണമെന്ന് റവന്യൂ സെക്രട്ടറി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജല അതോറിറ്റിയുടെ ഭൂമിയിലുള്ള അക്കാദമിയുടെ പ്രധാനകവാടം പൊളിച്ച് നീക്കാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.






