
അനുവാദമില്ലാതെ തന്റെ ചിത്രങ്ങള്‍ പരസ്യത്തിനായി വെബ്സൈറ്റുകളില്‍ ഉപയോഗിക്കുന്ന ബ്രാന്‍ഡുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹ. തന്റെ ചിത്രങ്ങള്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്ന കമ്പനികളെ വിമര്‍ശിച്ചുകൊണ്ട് സൊനാക്ഷി ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കവുമായി താരം രംഗത്തെത്തിയത്.
ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തുന്നയാളാണ് സൊനാക്ഷി. ഒരിക്കല്‍ ഓണ്‍ലൈന്‍ ഷോപ്പിങ്ങിനിടെയാണ് വ്യത്യസ്ത ബ്രാന്‍ഡുകളുടെ വെബ്സൈറ്റുകളില്‍ തന്റെ ചിത്രം അനുവാദമില്ലാതെ ഉപയോഗിച്ചതായി താരം കണ്ടത്. ഇതോടെയാണ് ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ തുറന്ന നിലപാടുമായി സൊനാക്ഷി രംഗത്തെത്തുന്നത്.
ഓണ്‍ലൈന്‍ ഷോപ്പിങ് ചെയ്യുന്നതിനിടെ പല ബ്രാന്‍ഡുകളുടെയും വെബ്സൈറ്റില്‍ എന്റെ ചിത്രം ഇപയോഗിച്ചതായി ഞാന്‍ ശ്രദ്ധിച്ചു. അവര്‍ക്ക് എന്റെ ചിത്രം ഉപയോഗിക്കാനുളള ഒരവകാശവും ഇല്ലായിരുന്നു. ചിത്രം ഉപയോഗിക്കാനുളള അനുമതി ചോദിക്കുക പോലും അവര്‍ ചെയ്തിട്ടില്ല. ഇതെങ്ങനെ അംഗീകരിക്കാന്‍ കഴിയും ? സൊനാക്ഷി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.






